ഭക്ഷണം കഴിച്ചയുടനെയോ, യാത്രയ്ക്ക് തയ്യാറാകുമ്പോഴോ ഒരു ടോയ്ലറ്റ് ആശങ്ക തോന്നാറുണ്ടോ....???എങ്കിൽ അതൊരു മുന്നറിയിപ്പാണ്....!!!
ഭക്ഷണം കഴിച്ചയുടനെയോ, യാത്രയ്ക്ക് തയ്യാറാകുമ്പോഴോ ഒരു ടോയ്ലറ്റ് ആശങ്ക തോന്നാറുണ്ടോ....???എങ്കിൽ അതൊരു മുന്നറിയിപ്പാണ്....!!!
രാവിലെ എഴുന്നേറ്റത്തിന് ശേഷം രണ്ടിലധികം തവണയോ, അല്ലെങ്കില്‍ ആഹാരം കഴിച്ചയുടനയോ അതുമല്ലെങ്കില്‍ ദൂര യാത്ര പോകുന്ന സമയത്തോ പെട്ടന്നൊരു ശങ്ക വന്ന് നിങ്ങള്‍ ടോയിലറ്റില്‍ പോകാറുണ്ടോ? ഉണ്ടെങ്കില്‍, അത് സാധാരണ വരുന്ന പ്രശ്നമാണെന്ന് കരുതി തള്ളിക്കളയല്ലേ, അതൊരു രോഗാവസ്ഥയാണ്! അധികമാരും തിരിച്ചറിയാത്ത, ശ്രദ്ധിക്കാത്ത ഈ രോഗാവസ്ഥ അറിയപെടുന്നത് IBS എന്ന ചുരുക്ക നാമത്തിലാണ്.
*എന്താണ് IBS?*
ഇറിറ്റേറ്റഡ് ബവല്‍ സിന്‍ഡ്രോം (IBS) എന്നു വിളിക്കുന്ന ഒരു രോഗാവസ്ഥയാണിത്. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ഈ ഡിസോര്‍ഡര്‍ ശരീരത്തില്‍ വല്യ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.ദഹനവ്യവസ്ഥയില്‍ ആമാശയത്തിനു താഴെ സ്ഥിതി ചെയ്യുന്ന ചെറുകുടലും വന്‍കുടലുമടങ്ങുന്ന ഭാഗങ്ങളെയാണ് ബവല്‍ (Bowel) എന്ന പദം സൂചിപ്പിക്കുന്നത്. ദഹന സംവിധാനത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ആയി പ്രത്യക്ഷപ്പെടുന്നത്.
ഭക്ഷണം കഴിച്ചത്തിന് ശേഷം നമ്മുടെ ശരീരം ആവശ്യമുള്ള പോഷകങ്ങള്‍ എടുത്തിട്ട് ബാക്കിയുള്ളവ പുറംതള്ളുന്നു,ഇത് ദഹനം എളുപ്പത്തിലാവാന്‍ സാധിക്കുന്നു.എന്നാല്‍ ദഹനത്തെ ബാധിക്കുന്ന സാധങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമ്മള് വളരെയധികം ശ്രദ്ധിക്കണം.കാരണം നമ്മള് ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങളാണ് വല്യ പ്രശ്നങ്ങളാകുന്നത്.അത്തരത്തില്‍ പ്രശ്നമാകുന്ന രോഗാവസ്ഥയാണ് IBS.
*IBS എങ്ങനെ ഒഴിവാക്കാം*
IBS ഒഴിവാക്കുകയെന്നത് അത്രവല്യ ടാസ്കൊന്നുമല്ല,കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയുമൊക്കെ IBS നെ ചെറുത്തു തോല്പിക്കാം. ദഹനത്തെ ബാധിക്കുന്ന ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. എണ്ണമയം കൂടുതലുള്ളവ എരിവ്, പുളി എന്നിവയടങ്ങിയ ആഹാര സാധങ്ങള്‍ കണ്ട്രോള് ചെയ്യുക. മരുന്നുകളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക. മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ IBS നിന്ന് രക്ഷ നേടാന്‍ എളുപ്പമാണ്. അപ്പോള്‍ തന്നെ പകുതി ശാരീരിക അസ്വസ്ഥതകള്‍ ഭേദമായി, പെട്ടെന്നുള്ള മല ശങ്കയ്ക്ക് വിരാമമാകും.എന്നാല്‍ വയറിനെ അലട്ടുന്ന ഈ IBS നിസാരനല്ല, ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു.
*IBS എങ്ങനെ കണ്ടുപിടിക്കാം*
ലബോറട്ടറി ടെസ്റ്റ് വഴി IBS രോഗ നിര്‍ണയം അസാധ്യമാണ്. എന്നാല്‍ ശരീരത്തിന്റെ സ്ട്രുച്ചറല് പ്രശ്നങ്ങളിലൂടെ ഇത് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.എന്‍ഡോസ് കോപ്പി, കോളണോസ് കോപ്പി എന്നിവ സഹായകരമാണ്.എന്നാല്‍ രോഗ നിര്‍ണയത്തിനായി ഡോക്ടറിനെ സമീപിക്കുകയും വേണം.
*IBS ചികിത്സ വിധി*
ഭക്ഷണ ക്രമീകരണമാണ് എറ്റവും ഫലപ്രദം. മസാല, എരിവ്, പുളി എന്നിവ കഴിവതും ഒഴിവാക്കുക. ആവശ്യമുള്ള ആഹാരം വേണ്ട അളവില്‍ കഴിക്കുക. യോഗ ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള മരുന്ന് കഴിക്കുക.
ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ ടോയ്ലറ്റില് പോകേണ്ട അവസ്ഥ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് IBS ഡിസോര്‍ഡര്‍ സിന്‍ഡ്രോം ആവുകയും പിന്നെ വളരെ നാളത്തെ ശ്രമങ്ങളിലൂടെ മാത്രമേ അതില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുകയുള്ളു. IBS കേവലം ശാരീരിക അവസ്ഥ മാത്രമല്ല,നമ്മുടെ മനസിനെ ബാധിക്കുന്ന അവസ്ഥ കൂടിയാണെന്ന് തിരിച്ചറിയണം.
No comments: