Header Ads

Header Ads

അർജുൻ അജിത് സംവിധാനം ചെയ്യുന്ന "മാരത്തോൺ"; ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

 അർജുൻ അജിത് സംവിധാനം ചെയ്യുന്ന 

"മാരത്തോൺ"; ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി 



ഷാഡോ ഫോക്സ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ്‌ പെരിന്തൽമണ്ണ നിർമ്മിച്ച്‌ നവാഗതനായ അർജ്ജുൻ അജിത്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന "മാരത്തോൺ" സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ താരം ആന്റണി വർഗീസ് പെപ്പെയുടെ ഫേസ്ബുക്‌ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.


ശിവ ഹരിഹരൻ, നന്ദന ആനന്ദ്‌ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ ആർ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അഖിൽ എ ആർ, മ്യൂസിക് ബിബിൻ അശോക്, ആർട്ട് ക്രിസ്പിൻ ചാക്കോ, മേക്കപ്പ് രാജേഷ് നെന്മാറ, പ്രൊഡക്ഷൻ കൺട്രോളർ അർജുൻ ആർ അമ്പാട്ട്, ലിറിക്‌സ് അജിത് ബാലകൃഷ്ണൻ & അർജുൻ, സ്റ്റിൽസ് രാഹുൽ എം സത്യൻ, മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.


ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച "ഒരു തൂമഴയിൽ" എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരുന്നു.

‘ആരും പേടിക്കണ്ട ഓടിക്കോ’ എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


📝അഖിൽ ജോസഫ് 



No comments: