Header Ads

Header Ads

ഏലക്കായ വില അനുദിനം താഴോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.. ഇതിൻ്റെ കാരണം ഒരു കർഷകൻ വ്യക്തമാക്കുന്നു..

 

Cardamom today price

   പ്രീയപ്പെട്ടവരെ എല്ലാവർക്കും നമസ്കാരം.. അതി കഠിനമായ വേയിൽ ആണെല്ലോ ഇപ്പോൾ നമ്മുടെ ജില്ലയിലാകമാനം.. തോട്ടങ്ങളിൽ എല്ലാം തന്നെ കായയുടെ ഉൽപാദനവും നിലച്ചു വരുന്നു.. എന്നിട്ടും ഏലകായ വില അനുദിനം താഴോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു ഇതിനെക്കുറിച്ച് ഒരു ചർച്ച ആയാലോ നമുക്ക് ഇന്ന്...? കേവലം ഒരു ലൈക്കിനു വേണ്ടി ഉള്ള ഒരു പോസ്റ് അയി കണ്ട് ലൈക് അടിച്ച് പോകാതെ പരമാവധി കർഷകർ പ്രതികരിക്കുക 


ഇതിനെ എന്തായിരിക്കും കാരണം..? 

കൃത്യമായി നമുക്ക് പരിശോദിക്കേണ്ടതായിട്ടുണ്ട്.. പ്രിയപെട്ടവരെ നമ്മുടെ ഇടയിൽ ഡൽഹിയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് നിരവധി ഹാഷ് ടാഗുകളും നിരവധി സമര പരുപാടികളിൽ പങ്കെടുക്കുന്നവരാണ് നമ്മൾ എല്ലാവരും  എന്നാൽ പ്രീയപെട്ടവരെ നമ്മുടെ വിളയുടെ വിലയിടിവിന് എതിരെ സംസാരിക്കാൻ ഒരു രാഷ്ടിയ പാർട്ടികളൊ കൃഷി സംഘടനകളെയൊ കാണുന്നില്ല എന്നത് വളരെ ദുഖകരമായ ഒന്നാണ്.. കഴിഞ്ഞ വർഷം 7000 രുപ വില ഉണ്ടായിരുന്ന ഏലകായക്ക് ഇപ്പോൾ  1000 രൂപയോട് അടുത്തായിരിക്കുന്നു.. ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടും വില കുറയുന്നതിന് കാരണം എന്തായിരിക്കാം.. നമ്മൾ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.. നമ്മൾ പല തരത്തിലും ചൂഷണം ചെയ്യപ്പെടുന്നു ചിലത് മാത്രം പറയട്ടെ


 മുൻകൂട്ടി വില വിവരം അന്യോനം പറഞ് ഉറപ്പിച്ച് ഓക്ഷൻ സെറ്ററിൽ വന്നിരുന്നു പരസ്പരം ഒത്തുകളിക്കുന്ന ചിലരുടെ ലിലാ വിലാസങ്ങൾ നമ്മൾ കണ്ടില്ലന്നു നടിക്കാൻ പാടില്ല..


മറ്റൊന്ന് ഇടുക്കി ജില്ലയിലെ കമ്പംമെട്ട് കുമളി ബോഡി മെട്ട് വഴി എല്ലാ ദിവസവും കടത്തുന്ന കായ് അതിനും അടിയന്തര നടപടി ആവശ്യം ആണ്.. ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ നിങ്ങൾ മണ്ണിൽ പണി എടുക്കുന്ന കർഷകനോടും സമൂഹത്തോടും.. എന്തിന് നിങ്ങളുടെ സ്വന്തം കുടുബത്തോട് പോലും യാതൊരുവിധ കടപ്പാടും  പ്രതിബദ്ധതയും ഇല്ലാത്തവർ ആണ്....


അടുത്തതായി പറയാൻ ഉള്ളത് ഓക്ഷൻ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങൾ വഴി ആണ് ഞങ്ങൾ ചുഷണത്തിനു വിദ്ദേയരായി തീരുന്നത്.. നിങ്ങൾ ഞങ്ങളിൽ നിന്ന് കുറഞ വിലക്ക് കായ എടുത്ത് കൂടിയ വിലക്ക് കയറ്റുമതി ചെയ്യൂന്നു എന്നതാണ് യതാർത്ഥ്യം....

അതിനായി നിങ്ങൾ കബനിയുടെ പ്രതിനിധി ആയി ഒരു ബെയരെ ലേലത്തിൽ ഇരുത്തി അത് വഴി കർഷകന്റെ കായ കുറഞ്ഞ വിലക്ക് ലേലം പിടിക്കുന്നു.. അത് വഴി വിലയിടിക്കുന്നു.. ഇതിലും നല്ലത് വല്ല പിച്ച എടുത്ത് ജീവിക്കുന്നതാണ്....


പ്രീയരെ കൊറോണ വൈറസ് ഒന്നും അല്ല വലിയ വൈറസ് അതിലും വലിയ വൈറസ് ആണ് നമ്മുടെ ചുറ്റും ഉള്ളത്.... വളരെ അധികം സങ്കടകരമായ സാഹചര്യമാണ് ഇപ്പോൾ ഒന്നാമത് നമ്മൾ ഉപയോഗിക്കുന്ന രാസവളങ്ങൾ കീടനാശിനികൾ  എല്ലാത്തിനും തന്നെ  അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു പണിക്കൂലിയും വർദ്ധിക്കുന്നു..നമ്മൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത  പല രോഗാണുക്കളും നമ്മുടെ ചെടി ആക്രമിച്ചു കൊണ്ടിരിക്കുന്നു.. ഇതിൽ നിന്നെല്ലാം രക്ഷനേടാനായി നമുക്ക്  വിലവർധനവിന് അനുപാതമായി നമ്മുടെ കാർഷിക വിളകൾക്ക്  ഒന്നും വില ലഭിക്കുന്നില്ല.. തീർച്ച ആയും  ഇതിനെതിരെ നമ്മൾ പ്രതികരിച്ചെ മതിയാവു.. ഇതിന് ഒരു മാറ്റാം ഉണ്ടായെ തീരു..വരും ദിവസങ്ങളിൽ നമ്മളും സമരമുഖത്തേക്ക്  ഇറങ്ങാതെ വഴിയില്ല.. എല്ലാവരുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടാകും എന്ന് ഈ കാർഷിക കൂട്ടായ്മ വിശ്വസിക്കുന്നു.


ക്രെഡിറ്റ്: ഋഷി

No comments: