കറുത്ത അരി (Black rice) അഥവാ നിരോധിക്കപ്പെട്ട അരി (Forbidden rice)
കറുത്ത അരി (Black rice) അഥവാ നിരോധിക്കപ്പെട്ട അരി (Forbidden rice) :
ദിവസത്തിൽ ഒരു നേരമെങ്കിലും അരി ഭക്ഷണം കഴിച്ചില്ലെങ്കിൽ സമാധാനമില്ലാത്തവരാണ് നമ്മളിൽ അധികം പേരും. നമ്മളിതുവരെ അധികം കേട്ടിട്ടില്ലാത്ത എന്നാൽ ഔഷധ ഗുണങ്ങൾ ഒരുപാടുള്ള ഒരു അരിയെ പരിചയപ്പെടാം.
കറുത്ത അരി (Black rice) അല്ലെങ്കിൽ നിരോധിക്കപ്പെട്ട അരി (Forbidden rice) . പുരാതന ചൈനയിൽ കറുത്ത അരി പോക്ഷകപ്രദവും സവിശേഷമുള്ളതുമായി കണക്കാക്കിയിരുന്നു. അതിനാൽ തന്നെ ഇത് രാജകുടുംബത്തിനൊഴിച്ചു മറ്റെല്ലാവർക്കും നിരോധിക്കപ്പെട്ടിരുന്നു. കറുത്ത അരിക്ക് നിരോധിക്കപ്പെട്ട അരി എന്നൊരു പേര് വരാൻ കാരണവും ഇത് തന്നെയാണ്.
ഒറിസ സറ്റിവ എൽ ഇനങ്ങളിൽ പെടുന്ന ഒരു തരാം നെല്ലാണ് കറുത്ത അരി. ഇന്ത്യയിലെ മണിപ്പൂരില്ൽ കറുത്ത അരി ചക് – ഹാവോ എന്നറിയപ്പെടുന്നു. അവിടെ പ്രധാന വിരുന്നുകളിലെല്ലാം കറുത്ത അരിയിൽ ഉണ്ടാകുന്ന മധുര പലഹാരങ്ങളാണ് വിളമ്പുന്നത്. ഇന്ത്യയിലും ചൈനയിലും മാത്രമാണ് ഈ അരി വിളവെടുക്കുന്നത്.
കറുത്ത അരി മണിപ്പൂരടങ്ങുന്ന നോർത്ത് ഈസ്റ്റ് മേഖലയ്ക്ക് പുറമെ അസമിലും ബംഗാളിലും ചില പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ചൈനയിലും പല ദക്ഷിണേഷ്യൻ രാജ്യങ്ങളിലും അറിയപ്പെടുന്ന ഭക്ഷണമാണ് ഈ അരി.
കറുത്ത അരിയിൽ സാധാരണ നമ്മള് കഴിക്കുന്ന അരിയേക്കാളും പോക്ഷകമൂല്യമുണ്ട്. കറുത്ത മുന്തിരിക്കും ഞാവൽപ്പഴത്തിനും കടും വയലറ്റ് നിറം കൊടുക്കുന്ന ആന്തോസയാനിൻ (Anthocyanin) തന്നെയാണ് ഇവിടെയും നിറത്തിന്റെ രഹസ്യം. ഇത് ഒരു നല്ല ആന്റി ഓക്സിഡന്റ് കൂടിയാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുക എന്നതാണല്ലോ ആരോഗ്യകരമായ ഭക്ഷണ രംഗത്തെ പുത്തൻ പ്രവണത.
കാന്‍സര്‍ മുതല്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധിയായി കറുത്ത അരി ഉപയോഗിയ്ക്കാറുണ്ട്. കറുത്ത അരിയുടെ അപൂർവ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞതിനു ശേഷം ഇത് മാജിക് റൈസ് എന്നും അറിയപ്പെടുന്നു.
ഇനി നമുക്ക് കറുത്ത അരിയുടെ സവിശേഷതകൾ നോക്കാം
പ്രോട്ടീൻ, ഫൈബർ എന്നീ ഗുണങ്ങളുടെ കാര്യത്തിൽ കറുത്ത അരി മറ്റെല്ലാ തരം അരിയെക്കാളും മികച്ച താണ്. കറുത്ത അരിയിൽ 23 തരം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും ഗവേഷണങ്ങള്ൾ വ്യക്തമാക്കുന്നു.
ഈ അരിക്ക് കറുപ്പ് – പർപ്പിൾ നിറം നൽകുന്നതു ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ( Antosiyanin ) ആണ്. ഇത് കറുത്ത അരിയിലെ പ്രധാന ആരോഗ്യ ഘടകമാണ്.
ഈ പ്രോടീനുകൾ ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുകയും ക്യാന്‍സറിനെതിരെ പോരാടുക, ഹൃദയ രോഗങ്ങള്ൾ തടയുക, തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്തുക, എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയുന്നു.
കറുത്ത അരിയിലെ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍ (Lutein ), സിയാക് സാന്റിന് (Zeaxanthin ) എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ റെറ്റിനയെ (retina ) സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.
കറുത്ത അരി സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണ്, ഇത് സീലിയാക് രോഗം അല്ലെങ്കിൽ ഗ്ലൂറ്റൻ സംവേദനക്ഷമത ( gluten sensitivity ) ഉള്ളവർക്ക് നല്ലൊരു പ്രതിരോധമാണ്.
കറുത്ത അരി പ്രോടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണെന്നതിനാൽ ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.
ടൈപ്പ് 2 (type -2 ) പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും NAFLD സാധ്യത കുറക്കുന്നതിനും ഈ അരി സഹായിക്കുന്നു.
കറുത്ത അരിക്കു ഇത് വരെ പാർശ്വഫലങ്ങൾ ഒന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതാണ്.
കറുത്ത അരി മൂന്നു നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ചാൽ പിന്നീട് അരമണിക്കൂർകൊണ്ട് വേവിച്ചെടുക്കാം. വെന്തുകഴിയുമ്പോൾ ഭംഗിയുള്ള വയലറ്റ് നിറമാകും. മറ്റു അരിയുടെ അത്ര മൃദുവല്ല കറുത്ത അരി, കൂടാതെ വേവാൻ സാധാരണ അരിയുടെ മൂന്നു നാലിരട്ടി സമയവുമെടുക്കും. കറുത്ത അരി മറ്റു അരിയോട് സമാനമായി തന്നെ പാചകം ചെയ്തു, കറികൾ ചേർത്ത് ഉപയോഗിക്കാം. കൂടാതെ കഞ്ഞി , മധുര പലഹാരങ്ങള്ൾ, റൈസ് കേക്ക്, എന്നിങ്ങനെ കറുത്ത അരി ഉപയോഗിച്ച് നമുക്ക് നിരവധി വിഭവങ്ങള്‍ പാചകം ചെയ്യാം.
മറ്റു നെല്ലിനകളെ അപേക്ഷിച്ചു ചതുരശ്ര അടിക്കു കുറവ് വിളവ് ലഭിക്കുന്നതും വളരെ കുറച്ചുപേർ മാത്രം ഈ അരി കൃഷി ചെയ്യുന്നതുമാണ് ഇതിന്റെ ഉയർന്ന വിലക്ക് കാരണം. എന്നാൽ മറ്റു അരിയെ അപേക്ഷിച്ചു വളരെ അധികം ഔഷധഗുണമുള്ള കറുത്ത അരി നിങ്ങളുടെ ഭക്ഷണചര്യയിൽ ഉൾപ്പെടുത്തുമ്പോൾ അത് നിങ്ങളുടെ രോഗ പ്രധിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ഒരു ജീവിത ശൈലി പ്രദാനം ചെയ്യുന്നു.
കടപ്പാട്
No comments: