Header Ads

Header Ads

നേതാജിയുടെ ദുരൂഹമായ തിരോധനാത്തേക്കുറിച്ച് പ്രധാനമായും മൂന്ന് തിയറികൾ ആണുള്ളത്.

 

Nethaji Subhash Chandra Bose

ഭാരതത്തിൽ നിന്ന് കരവഴി കാബൂൾ, അവിടെനിന്നു അന്നത്തെ സോവിയറ്റ് യൂണിയൻ, തുർക്കി വഴി ബെർലിൻ.. പിന്നീട് ഒരു ജർമ്മൻ മുങ്ങിക്കപ്പലിൽ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി സിങ്കപ്പൂർ.. പതിനായിരങ്ങളെ സംഘടിപ്പിച്ച് ഒരു പ്രഫഷണൽ ആർമി, ലോകത്തിലെ ഏറ്റവും വലിയ ശക്തിയുമായി നേർക്ക് നേർ പോരാട്ടം...


ഇത് വെറും കെട്ടുകഥയല്ല... എഴുപത്തഞ്ച് കൊല്ലം മുമ്പ് ഈ നാട്ടിൽ നടന്ന ഒരു ഭാരതീയ വീരഗാഥയാണ്...


നേതാജി എന്ന എക്കാലത്തെയും വലിയ പോരാളിയെ നഷ്ടപ്പെട്ടതിനേക്കാൾ എന്നെ ആശങ്കപ്പെടുത്തുന്ന യാഥാർഥ്യം എന്തുകൊണ്ട് ഈ മഹാനായ ഭാരതപുത്രൻ തമസ്കരിക്കപ്പെട്ടു എന്നതിലാണ്. സ്വയം ഒരു ഇതിഹാസം തന്നെയായ ഈ മനുഷ്യൻ എന്തുകൊണ്ട് പാഠപുസ്തകങ്ങളിലെ ഏതാനും പേജുകളിൽ ഒടുങ്ങി എന്നതാണ്. അതിനേക്കാൾ എന്നെ ഭയപ്പെടുത്തുന്ന കാര്യം, നേതാജിയെ താമസ്കരിക്കാൻ മുന്നിൽ നിന്ന കുടുംബത്തിനും , സംഘടനക്കും താത്വികരക്ഷയായി അവതരിച്ചവർ നേതാജിയെതന്നെ കൂട്ടുപിടിക്കുന്നു എന്നതാണ്.


നേതാജിയുടെ ദുരൂഹമായ തിരോധനാത്തേക്കുറിച്ച് പ്രധാനമായും മൂന്ന് തിയറികൾ ആണുള്ളത്. നേതാജി വിമാനാപകടത്തിൽ മരിച്ചു, സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ തടവറയിൽ കൊല്ലപ്പെട്ടു, ഇന്ത്യയിലേക്ക് തിരിച്ചുവന്നു ഗുംനാബി ബാബ എന്ന സന്യാസിയായി ശിഷ്ടകാലം നിശബ്ദനായി ജീവിച്ചു 1985ൽ മരിച്ചു.


അങ്ങനെയൊരു വിമാനപകടം നടന്നിട്ടില്ല, നേതാജി അന്ന് കൊല്ലപ്പെട്ടിട്ടില്ല എന്നത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട സത്യമാണ്. സ്റ്റാലിന്റെ തടവറയിൽ നേതാജി കൊല്ലപ്പെട്ടു എന്നതിനാണ് വിശ്വാസ്യത കൂടുതൽ. ജവാഹർലാൽ നെഹ്‌റുവിന് നേതാജിയോടുള്ള അടങ്ങാത്ത പക, അദ്ദേഹം തിരികെ വന്നു രാഷ്ട്രീയത്തിൽ സജീവമായാലുള്ള ഭീഷണി, മാനസികമായി കമ്മ്യൂണിസ്റ്റായ നെഹ്‌റുവിന് സ്റ്റലിനുമായുള്ള വ്യക്തിബന്ധം എല്ലാം കണക്കിലെടുക്കുമ്പോൾ, നെഹ്‌റുവിന്റെ അറിവോടെ ആ ധീരനായ ഭാരതപുത്രൻ ഏതോ സൈബീരിയൻ തടവറയിൽ ഒടുങ്ങി എന്ന് വിശ്വസിക്കാനാണ് തോന്നുന്നത്.


പക്ഷേ മിഷൻ നേതാജി എന്ന കൂട്ടായ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നത് യുപിയിൽ,1985വരെ ജീവിച്ചിരുന്ന ഗുംനാബി ബാബ എന്ന സന്യാസി നേതാജി ആയിരുന്നു എന്നാണ്. DNA അടക്കമുള്ള ശാസ്ത്രീയ തെളിവുകളെ അവർ നിരകരിക്കുന്നു, ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി കെട്ടിയുയർത്തുന്ന ഈ കോൻസ്പിറസി തിയറി നമ്മുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നത് പല തലങ്ങളിൽ ആണ്.


ആദ്യം പറഞ്ഞ പോലെ, നേതാജിയെപ്പോലുള്ള ഒരു മഹാപോരാളി, മുപ്പത്തിയഞ്ച് കൊല്ലം, തന്റെ നിതാന്തശത്രുവായ നെഹ്രുവും കുടുംബവും നടത്തിയ സർവ്വ തോന്നിവാസങ്ങളെയും, ഈ മഹാരാജ്യത്തോട് ചെയ്യുന്ന ദ്രോഹങ്ങളെയും നിശബ്ദമായി കണ്ട് ഒതുങ്ങിക്കഴിഞ്ഞു എന്ന് നമ്മൾ വിശ്വസിക്കണോ..


എന്നും തന്റെ ഏറ്റവും വലിയ പ്രയോറിറ്റി ആയ മാതൃരാജ്യത്തെ പച്ചക്ക് ഒറ്റിക്കൊടുക്കുന്ന അഞ്ചാം പത്തികളായ കമ്മ്യൂണിസ്റ്റുകൾ കാട്ടുന്ന ദേശാദ്രോഹങ്ങൾ കൗതുകത്തോടെ കണ്ട്, നിശബ്ദനായിരിക്കാൻ മാത്രം രാഷ്ട്രീയ ഷണ്ടനായിരുന്നു നേതാജി എന്ന് നമ്മൾ വിശ്വസിക്കണോ..


എന്തുകൊണ്ട് ഗുംനാബി ബാബ നിശബ്ദനായി എന്ന് ചോദിച്ചപ്പോൾ, പുറത്തുവരാനിരിക്കുന്ന ഒരു ഒരു ബ്രിട്ടീഷ് രേഖയിൽ അതിന്റെ ഉത്തരമുണ്ട് എന്നാണ് മിഷൻ നേതാജിയിലേ പ്രമുഖൻ പറയുന്നത്... അതായത്, നേതാജിയെ നിശബ്ദനക്കാൻ പോന്ന എന്തോ അവരുടെ കൈയ്യിൽ ഉണ്ട് പോലും, അങ്ങനെ ബ്ളാക്ക് മെയിൽ ചെയ്ത് നിശബ്ദനാക്കാൻ കഴിയുന്ന ഒരു ദുർബലനായിരുന്നു നേതാജി എന്നും നമ്മൾ വിശ്വസിക്കണോ..


എന്താണീ ടീമിന്റെ ഉദ്ദേശ്യം... പച്ചക്ക് പറയുകയാണ്..


ഇവർ ഒരിടത്തും നേതാജി വിഷയത്തിൽ നെഹ്‌റുവിനെയോ കോൺഗ്രസ്സിനെയോ അധികം വിമർശിച്ചു കാണാറില്ല... നെഹ്‌റു കുടുംബം എന്നും നേരിടുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്നാണ് നേതാജി വിഷയം.. ഏറ്റവും ജനകീയനായ മഹാനായ നേതാവായിരുന്ന നേതാജിയെ അപമാനിച്ചു പടിയിറക്കി വിട്ടതിൽ ഇക്കൂട്ടരുടെ പങ്ക് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്... നേതാജിയെ അപമാനിക്കുക എന്ന ഇവരുടെ വ്യക്തമായ അജണ്ടയും, നേതാജി ഒരു രാഷ്ട്രീയ ഷൻഡനായിരുന്നു എന്ന രീതിയിലുള്ള താത്വിക വാദങ്ങളും തമ്മിലുള്ള സമാനതകളും അന്തർധാരകളും എത്ര കൃത്യമായിട്ടാണ് യോജിക്കുന്നത്....


മിഷൻ നേതാജി ടീമിനെയും അവരുടെ വാദങ്ങളെയും നേതാജിയുടെ കുടുംബം തള്ളിക്കളഞ്ഞതാണ്. നേതാജിയെ അപമാനിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എന്ന് അവർ വ്യക്തമാക്കുകയും ചെയ്തതാണ്..


അതായത്.. ഇക്കൂട്ടരുടെ അജണ്ട വ്യക്തമാണ്... നേതാജിയുടെ തിരോധനത്തിന് പിന്നിലുള്ള നെഹ്‌റുവിയൻ ഗൂഡലോചനയുടെ പാപഭാരത്തിൽ നിന്ന് അവരെ കരകയറ്റുക... അതിനുവേണ്ടി, നേതാജിയെ ഒരു ഒന്നിനും കൊല്ലാത്ത ഭീരുവായി ഭാവി തലമുറ ചിത്രീകരിക്കുന്ന രീതിയിലുള്ള ഒരു വ്യാഖ്യാനം ചമക്കുക... എത്ര കൊടിയ ദ്രോഹമാണ് ഇവർ ഈ നാടിനോടും ചരിത്രത്തോടും ചെയ്യുന്നത്.


സംശയമില്ല... മിഷൻ നേതാജി എന്ന ഈ കൂട്ടം, നേതാജിയെ തകർക്കാനുള്ള ഒരു ട്രോജൻ കുതിരയാണ്.


ഇല്ല സാർ.. ഞാൻ നേതാജിയെപ്പറ്റിയൊ ആ തിരോധനാത്തെപ്പറ്റിയോ വൻ ഗവേഷണങ്ങൾ ഒന്നും നടത്തിയിട്ടില്ല... ആയിരക്കണക്കിന് പേജുള്ള പുസ്തകം എഴുതിയിട്ടില്ല.. യാത്രകൾ ചെയ്തിട്ടില്ല... അഭിമുഖങ്ങൾ നടത്തിയിട്ടില്ല... പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും കണ്ടിട്ടില്ല...


പക്ഷേ.. അത്യാവശ്യം ചരിത്രബോധമുള്ള ഒരു സാധാരണ ദേശസ്നേഹിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ചില ഉറച്ച ബോധ്യങ്ങളുണ്ട്... നിങ്ങളുടെ സർവ്വ ഗവേഷണ ഫലങ്ങളും ങ്ങളും, ഈ ബോധ്യവും വെച്ചാൽ രണ്ടാമത്തെ തട്ട് താണുതന്നയെ നിൽക്കൂ.. കാരണം അതിന് ധർമ്മത്തിന്റെ ഗുരുത്വമുണ്ട്...


Courtesy - Sri Shabu Prasad

No comments: