Header Ads

Header Ads

പെൺകുഞ്ഞാണെന്ന് അറിഞ്ഞ് ഗർഭഛിദ്രം നടത്തുന്ന ഒരുപാട് പേരുണ്ട് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും..

 

Girl child

പെൺകുഞ്ഞാണെന്ന് അറിഞ്ഞാൽ  ഗർഭപാത്രത്തിനുള്ളിൽ വച്ച് കശാപ്പ് ചെയ്യാൻ ശ്രമിക്കുന്ന അച്ഛനമ്മമാരിൽ നിന്നും..


ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും വേർതിരിച്ചു കണ്ട് പുച്ഛിക്കുന്ന കണ്ണുകളിൽ നിന്നും..


അവളുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി ആരുടെയോ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്ന ചുറ്റുപാടുകളിൽ നിന്നും..


അഭിപ്രായ സ്വാതന്ത്രം നിഷേധിക്കുന്ന ധാർഷ്ട്യത്തിൽ നിന്നും..


ജനിച്ചുവീണ പെൺകുഞ്ഞുമുതൽ വാർദ്ധക്യപെൻഷൻ വാങ്ങുന്ന വൃദ്ധസ്ത്രീകളെ വരെ കാമക്കണ്ണുകളോടെ നോക്കുന്ന നരാധമന്മാരിൽ നിന്നും..


പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും ഉപയോഗശേഷം ഉത്തരത്തിലും ജന്നൽകമ്പികളിലും കെട്ടിത്തൂക്കുന്ന കാട്ടാളന്മാരിൽ നിന്നും..


ഉഭയകക്ഷിസമ്മതത്തോടെയെന്ന തലക്കെട്ടും നൽകി 

ഇരകൾക്ക് ന്യായം നിഷേധിച്ചു കുറ്റവാളികളെ രക്ഷിക്കുന്ന  നിയമപാലകരിൽ നിന്നും....


#SaveTheGirlChild..


പെൺകുഞ്ഞാണെന്ന് അറിഞ്ഞ് ഗർഭഛിദ്രം നടത്തുന്ന ഒരുപാട് പേരുണ്ട് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും.. 

ഇനി അറിയാതെയെങ്ങാനും പെൺകുഞ്ഞ് ജനിച്ചുപോയാൽ ആ കുറ്റത്തിന് കുഞ്ഞുമക്കളെ കുപ്പത്തൊട്ടിയിലും കാട്ടിലും ഉപേക്ഷിക്കുന്ന മാതാപിതാക്കളും കുറവല്ല..


പക്ഷേ  ഇതൊന്നുമല്ല നമ്മുടെ നാട്ടിലെ വിഷയങ്ങൾ 

👇

• പേരക്കുട്ടിയൊരു ആൺകുട്ടി ആകണമെന്നായിരുന്നു അമ്മായിഅമ്മയ്ക്ക് ആഗ്രഹം!

  👉 അല്ലാ ഓരിപ്പോഴും ഏത് ലോകത്താണ്??  

അവരുമൊരു പെൺകുഞ്ഞായിരുന്നില്ലേ.. പെൺകുട്ടിയാണെങ്കിലെന്താ അവളും ആൺകുട്ടികൾക്കൊപ്പമാണ്..


•ഭർത്താവിന് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഇഷ്ടക്കുറവാ!

👉 അതല്ലെങ്കിലും ചിലരങ്ങനാ അമ്മയും പെങ്ങളും ഭാര്യയും കാമുകിയും പെണ്ണാണെങ്കിലും ജനിച്ച കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാൽ ഒരേനക്കേടാ ...കാര്യമാക്കണ്ട  ഒരുദിവസം അദ്ദേഹം മകളെയോർത്ത് അഭിമാനിക്കുന്ന ഒരു ദിവസം വരും.


•മോനോട് ഇനീം പഠിക്കാൻ പറയുന്നുണ്ട് മോളെയിനി എന്ത് പഠിപ്പിക്കാനാ കെട്ടിച്ചുവിടണം!

👉അതെന്താ മോള് പഠിച്ചാൽ.. മരുമോൾക്ക് നല്ല പഠിപ്പോ ജോലിയോ വേണമെന്ന് ആഗ്രഹിക്കാം മകളും വേറൊരു വീട്ടിലെ മരുമകൾ ആകേണ്ടവളല്ലേ .


•കുടുംബം നോക്കാൻ ഒരാൺകുട്ടി വേണം!

👉ഇന്നത്തെക്കാലത്ത് ആണിനും പെണ്ണിനും തോളിലെ ഭാരം ഒരുപോലാ..വയസ്സാംകാലത്ത് ചിലപ്പോൾ ഇത്തിരി തൊണ്ട നനക്കാനുള്ള വെള്ളം തരാൻ നിങ്ങളൊരു ഭാരമല്ലെന്ന് സ്നേഹത്തോടെ പറഞ്ഞ് മകളാകും കൂട്ടിനുണ്ടാകുക.


•മകനൊരു ജോലി കിട്ടിയാൽ സമാധാനത്തോടെ ഇരിക്കാം!

👉മകനെന്താ സ്പെഷ്യൽ എഡിഷനാണോ മകൾക്കും പഠിച്ചൊരു ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം അവൾക്കും കിട്ടില്ലേ..


•മോളെ വിവാഹശേഷം നിന്റെ വീട് ഭർത്താവിന്റെ വീടാണ്!

👉അതെന്താ കെട്ടിച്ചുവിട്ടപ്പോഴേക്കും അവളെ നിങ്ങൾ നട തള്ളിയോ?? അവിടെ പറയും നിന്റെ വീട് ഇതല്ലെന്ന് ഇവിടെ പറയും നിന്റെ വീട് കെട്ട്യോന്റെ വീടെന്ന് അങ്ങനെ തോന്നുംപോലെ പറയാൻ അവൾ അനാഥയല്ല..

ഇനിയിപ്പോ നിനക്ക് രണ്ട് വീടായല്ലോ ഭാഗ്യവതിയെന്നു പറഞ്ഞുനോക്കു മിഴിനീർത്തിളക്കത്തിന് പകരം ആ കണ്ണുകളിൽ മിന്നുന്ന പുഞ്ചിരിനക്ഷത്രങ്ങൾ കാണാം.. 


•അവളൊരു പെണ്ണല്ലേ!

👉ആയിക്കോട്ടെ മറ്റുള്ളവർ അവൾക്ക് നേരെ വലിച്ചെറിയുന്ന കല്ലുകൾ കൊണ്ട് വിജയത്തിന്റെ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ കെല്പുള്ളവളാണവൾ


ജനിക്കാനും ജീവിക്കാനും അവളെയും അനുവദിക്കൂ.. 

ജനിക്കുന്നത് പെണ്ണാണെന്ന് അറിയുമ്പോൾ കൊന്നുകളയുന്ന ആ കുഞ്ഞ് ഒരാളല്ല ഒരുപാട് പേരാണ് അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും സുഹൃത്തും അടങ്ങുന്ന ഒരുപാട് പേർ.


സ്വാതന്ത്ര്യത്തോടെ ഭയമില്ലാതെ ജീവിക്കാൻ അനുവദിക്കൂ നിങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമുള്ള Republic ലാണ് അവളും ജീവിക്കുന്നത് Rape -Public ൽ അല്ല.


#InterNationalGirlchildDay

#SaveGirlChild

ലിസ് ലോന✍️

*ഇപ്പോഴൊന്നും ഈ അവസ്ഥകൾ ഇല്ലെന്ന് പറയേണ്ട ഇപ്പോഴും അപ്പോഴും എപ്പോഴും ഇതൊക്കെ കാണാവുന്ന സാഹചര്യങ്ങൾ ആണ്

No comments: