Header Ads

Header Ads

ഒരു ഫാസ്റ്റ് ടാഗ് ദുരനുഭവം. കുമ്പളം ടോൾ പ്ലാസയിലൂടെ രാത്രി ഫാമിലിയായി യാത്ര ചെയ്‌തപ്പോൾ സംഭവിച്ചത്.

 

Fast tag recharge

ഒരു ഫാസ്റ്റ് ടാഗ് ദുരനുഭവം. 

കുമ്പളം ടോൾ പ്ലാസയിലൂടെ രാത്രി ഫാമിലിയായി യാത്ര ചെയ്‌തപ്പോൾ സംഭവിച്ചത്. 

കഴിഞ്ഞ ദിവസം ഫാമിലിയായി ഒന്ന് എറണാകുളം വരെ പോയി.  Weekend കഴിഞ്ഞു ചേച്ചിയുടെ മോനെ തിരിച്ചു കൊണ്ട് വിടാൻ ഞാനും വൈഫും ആയി പോകുന്ന പോക്കാണ്.  യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഞാൻ പേഴ്‌സ് എടുത്തിട്ടില്ല എന്ന് ഓർത്തത്. പോയിവരാൻ ഉള്ള പെട്രോൾ കാറിൽ ഉണ്ട്. ഇറങ്ങുന്നതിനു മുൻപ് തന്നെ paytm fast tag ൽ ബാലൻസ് ഉണ്ടോ എന്ന് നോക്കി ഉണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. മറ്റു പരിപാടികൾ ഒന്നും ഇല്ലാത്തതു കൊണ്ട് തിരിച്ചു പോയി പേഴ്‌സ് എടുക്കണ്ട എന്ന് കരുതി യാത്ര തുടർന്നു. പതിവുപോലെ ഫാസ്റ്റ് ടാഗ് ഇല്ലാത്തവരുടെ ക്യൂവിൽ 10-15 മിനിറ്റ് ബ്ലോക്കിൽ കിടന്ന ശേഷമാണ് അധികം തിരക്കില്ലാത്ത ഇല്ലത്ത ഫാസ്റ്റ് ടാഗ് ലൈനിലൂടെ  കടന്നു പോകാൻ സാധിച്ചത്.  

രാത്രി പത്തരയോടെ തിരിച്ചു വന്നപ്പോൾ ഒഴിഞ്ഞു കിടന്ന ഒരു ഫാസ്റ്റാഗ് ലൈനിൽ കയറി മുന്നോട്ട് പോയി. പക്ഷെ അത് തുറന്നു തരുന്നില്ല. പുറകിൽ മറ്റു വാഹനങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് റിവേഴ്‌സ് എടുത്ത് ചെന്ന് കാര്യം ചോദിച്ചപ്പോൾ  fast tag ൽ പൈസ ഇല്ല ഡബിൾ ചാർജ് ആയ 80 രൂപ തരണം എന്ന് അയാൾ പറഞ്ഞു. ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ 110 രൂപ ബാലൻസ് കിടക്കുന്നുണ്ട്. മൊബൈലിൽ അത് കാണിച്ചു കൊടുത്തു ആ ഹിന്ദിക്കാരനെ ബാലൻസ് ഉണ്ടെന്നു ബോധ്യപ്പെടുത്താൻ നോക്കി. അപ്പോൾ അയാള് 150 രൂപ മിനിമം ബാലൻസ് വേണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അങ്ങോട്ട് പോയപ്പോൾ 40 രൂപ പിടിച്ചതാണ് 15 റിട്ടേൺ എടുത്തു കടത്തി വിടാൻ . അയാൾ സമ്മതിക്കുന്നില്ല. ആ സമയം  മറ്റൊരാൾ വന്നു.. അയാളെയും ഞാൻ മൊബൈലിൽ 110 രൂപ ബാലൻസ് കിടക്കുന്നത് കാണിച്ചുകൊടുത്തു. അപ്പോൾ അയാൾ അതിന്റെ അടുത്ത് 'Low balance' എന്ന് എഴുതിയിരിക്കുന്നത് എന്നെ കാണിച്ചിട്ട് 'ഇത് കണ്ടോ ബാലൻസ് ഇല്ല' എന്ന് പറഞ്ഞു.  'LOW  ബാലൻസ്' എന്നല്ലേ കാണിക്കുന്നത്  'NO ബാലൻസ്' എന്നല്ലല്ലോ എന്ന് ചോദിച്ചു ഞാൻ കയർത്തു. ഞങ്ങളുടെ തർക്കം പുരോഗമിക്കുമ്പോൾ പുറകിൽ മറ്റു വാഹനങ്ങൾ വന്നു ലൈറ്റ് അടിയും ഹോൺ അടിയുമൊക്കെയായി. ഇതൊക്കെ കണ്ടു എന്റെ ഭാര്യ ആകെ പാനിക് ആയി.  ഞാൻ പേഴ്‌സ് എടുത്തിട്ടില്ല നിങ്ങൾ ആ paytm wallet ൽ  ഉള്ള  110 രൂപയിൽ നിന്ന് ഫൈൻ ഈടാക്കിയെങ്കിലും കടത്തിവിടാൻ  ഞാൻ പറഞ്ഞു നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല എന്ന് മാത്രമല്ല അതോടെ ആ ടോൾ ലൈൻ അവർ ക്ലോസ് ചെയിതു പുറകിലുള്ള വാഹനങ്ങൾ അടുത്തുള്ള ലൈനിലൂടെ കടത്തി വിടാൻ തുടങ്ങി. അതിനിടയിൽ ഞാൻ paytm ഇൽ 500 രൂപ ഇട്ട ശേഷം അവരുടെ ഞാൻ ബാലൻസ് add ചെയിതിട്ടുണ്ട് ഇനി സ്കാൻ ചെയിതു കടത്തി വിടാൻ അവശ്യപ്പെട്ടു. അങ്ങനെ ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞ അവർ ക്യാബിൻ ഉൾപ്പെടെ  അടച്ചശേഷം അവിടെ നിന്ന് പോയി. 

ആ രാത്രിയിൽ അടച്ചിട്ടിരിക്കുന്ന ടോൾഗേറ്റിൽ മുന്നിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാനും അവളും കുറച്ചു നേരം കാർ ഓഫ് ആക്കി ഇരുന്നു... സമയം വൈകുന്നു.. പ്രായമായ അമ്മുമ്മയെ അടുത്ത വീട്ടിൽ കൊണ്ടുപോയി ആക്കിയ ശേഷമാണ് ഞങ്ങൾ വന്നിരിക്കുന്നത്. എത്രയും വേഗം അവിടെ നിന്ന് യാത്ര തുടരേണ്ടത് അത്യാവശ്യമാണ്. അവളുടെ മുഖത്തു പേടിയും ആശങ്കയും. ഞാൻ ആണെങ്കിൽ ആകെക്കൂടെ പൊളിഞ്ഞ അവസ്ഥ... കാറിനുള്ളിൽ കിടക്കുന്ന ചില്ലറ എല്ലാം കൂടെ പെറുക്കി എടുത്തു കിട്ടുന്നത് കൊണ്ടുപോയി ഒന്ന് സംസാരിച്ചാലോ എന്ന് ആലോചിച്ചു. നടന്നില്ലെങ്കിൽ  ആരോടെങ്കിലും കാര്യം പറഞ്ഞു ഗൂഗിൾ പേ ചെയിതു കൊടുത്തു ക്യാഷ് വാങ്ങി പോകാം എന്നൊക്കെ ആലോചിച്ചു  

 ചില്ലറകൾക്ക് വേണ്ടി കാർ അരിച്ചു പെറുക്കുന്നതിനിടയിലാണ്  കഴിഞ്ഞ ദിവസം പെട്രോൾ അടിച്ചു കഴിഞ്ഞു ഡാഷിനുള്ളിൽ വെച്ച SBI യുടെ കാർഡ് കണ്ടത്. അപ്പോൾ തോന്നിയ ഒരു ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അങ്ങനെ 15 രൂപ റിട്ടേൺ കൊടുക്കേണ്ടടുത്തു ഡബിൾ ചാർജ് ആയ 80 രൂപ കാർഡിൽ നിന്ന് അടപ്പിച്ച ശേഷം ആ ടോൾ ഗേറ്റ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു. പോയിവരാൻ 45 രൂപ വേണ്ട സ്ഥലത്തു ചെലവായത് 120 രൂപ.   

പണ്ട് 500 രൂപക്ക് ആണ് ഫാസ്റ്റ് ടാഗ് ഞാൻ paytm ൽ നിന്ന് എടുത്തത്. 350 രൂപ ഫാസ്റ്റ് ടാഗിന്റെ എന്തൊക്കെയോ ചാർജുകളും മിനിമം 150 ബാലൻസും എന്നാണ് ഓർമ്മ. എന്റെ സ്വന്തം പണം അല്ലെ മിനിമം ബാലൻസ് ആണെങ്കിൽ കൂടെ paytm fast ടാഗിൽ കിടക്കുന്നത് ? എന്ത് കൊണ്ട് അത് എനിക്ക് ഉപയോഗിക്കാൻ സാധിച്ചില്ല? ബാങ്കുകളിൽ ആണ് ഈ മിനിമം ബാലൻസ് മുൻപ് കണ്ടിട്ടുള്ളത്. പക്ഷെ അവിടെ അക്കൗണ്ടിൽ ഉള്ള പണം നമുക്ക് മുഴുവൻ പിൻവലിക്കാം. വീണ്ടും പണം ഇടുമ്പോൾ ഒരു ഫൈൻ അവർ ഈടാക്കും. എന്ത് കൊണ്ട് ഫാസ്റ്റ് ടാഗിന്റെ കാര്യത്തിൽ അത് സംഭവിച്ചില്ല ? ഒരു സ്ത്രീയെ ഉൾപ്പെടെ രാത്രി നടുറോഡിൽ തടഞ്ഞു വെച്ച്  മാനസികമായി വളരെ ബുദ്ധിമുട്ടു ഉണ്ടാക്കിയതും ഹ്യൂമിലിയേറ്റു ചെയ്യപ്പെട്ടതുമായ ഒരു സംഭവമാണിത്. നിയമപരമായി എനിക്ക് മുന്നോട്ട് പോകാൻ സാധിക്കുമോ ? അതോ തെറ്റ് പറ്റിയത് എനിക്കണോ ?

No comments: