Header Ads

Header Ads

മഞ്ഞ് പെയ്യുന്ന ക്രിസ്മസ് രാത്രികൾ കണ്ടിട്ടുണ്ടോ? അമേരിക്കയിലെ മഞ്ഞ് മൂടുന്ന ക്രിസ്മസ് കാഴ്ചകൾ പങ്കു വെച്ച് അനുരൂപ!

 


മഞ്ഞ് പെയ്യുന്ന ക്രിസ്മസ് രാത്രികൾ കണ്ടിട്ടുണ്ടോ? ചാർലി സിനിമയിൽ ദുൽഖർ ചോദിക്കുന്നത് പോലെ, ഇതൊക്കെ  കാണാതെ അങ്ങോട്ട് ചെന്നിട്ട് എന്തിനാ.. ഇതൊക്കെ കണ്ടിട്ടാണോ വന്നതെന്ന്‌ ചോദിച്ചാൽ എന്ത് പറയും.. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഉറപ്പായും കാണേണ്ട കാഴ്ച ആണ്.. മഞ്ഞ് നനയുന്നത് മനോഹരമായ അനുഭവമാണ്. അമേരിക്കയിൽ എന്നെ ഒരുപാടു വിസ്മയിപ്പിച്ചത് മഞ്ഞ് പെയ്യുന്നതായിരുന്നു. പ്രതെകിച്ചും വിന്റർ സീസണിൽ, ഡിസംബർ രാത്രികളിൽ.. 



അതിശയത്തോടെ ഞാൻ നോക്കും ഓരോ തവണയും, ആകാശം ഭൂമിയെ ചുംബിക്കുകയാണോ മഞ്ഞ് തുള്ളിയായി. രാത്രിയുടെ നിശബ്ദതയിൽ, ഉറക്കത്തിലേക് വഴുതി വീഴുമ്പോൾ, മെല്ലെ ഒരു സുന്ദരമായ സംഗീതം പോലെ മഞ്ഞ് പെയ്യുന്നു.. എന്തൊരു സൃഷ്ടി ആണ്, അല്ലെങ്കിൽ  മഞ്ഞ്മൂടുന്നത് എല്ലാം മനോഹരമാകുന്നത് എന്ത് കൊണ്ടാണ്. ജനാലയിലൂടെ നോക്കുമ്പോൾ നിലാവെളിച്ചത്തു, കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളും, വീടിന്റെ മുന്നിലെ ക്രിസ്മസ് ലൈറ്റുകളും, മഞ്ഞ് മനുഷ്യനും, പുൽക്കൂടും, മഞ്ഞ് മൂടിയ വീടുകളും  ഒകെ നോക്കിയിരുന്ന് പോയി, സ്വപ്നം ആണോ സ്വർഗം ആണ് എന്ന് വിസ്‍മയിച്ചു കൊണ്ട്.. ⛄️🎄❤️😍



#snow #denver #colorado #usa #travel

No comments: