Header Ads

Header Ads

'ദിലീപ് ഫാൻ' എന്ന് നീയൊക്കെ എനിക്ക് ചാർത്തി തന്ന ചാപ്പ ഒരു അലങ്കാര പട്ടമായി എടുക്കാനാണ് എന്റെ ഇനിയുള്ള തീരുമാനം. വൈറൽ ആയി ഒരു ആരാധകന്റെ കുറിപ്പ്.

     

Dileep Latest Update

           ദിലീപിനെ അനുകൂലിച്ചു ഒന്ന് രണ്ട് പോസ്റ്റ് ഇട്ടു എന്ന പേരിൽ നിരവധി പേരാണ് എന്നോട് ഇൻബോക്സിൽ വന്ന് "നീ ദിലീപേട്ടൻ ഫാൻ അല്ലേ?" എന്ന് ചൊറിഞ്ഞുകൊണ്ട് ഇരുന്നത്. കുടുംബക്കാരും, സുഹൃത്ത്ക്കളും ഉൾപ്പെടെ. ഇതേ നിർഗുണന്മാർ എനിക്ക് പണ്ടേ മെയ്ൽ ഷോവനിസ്റ്റ്, സവർണ്ണസംഘി, പാട്രിയാർക്കിയൽ പ്രോഡക്റ്റ്, ബ്രാഹ്മിണിക്കൽ ഹെജിമണി തുടങ്ങിയ അനേകം ചാപ്പകൾ അടിച്ചു തന്നിട്ടുണ്ട്. ഞാനതൊന്നും കാര്യമാക്കിയിരുന്നില്ലെങ്കിലും 'ദിലീപ് ഫാൻ' എന്ന ചാപ്പ എന്നെ ആശ്ചര്യചകിതൻ ആക്കാൻ വണ്ണമുള്ള ഒരു വ്യത്യസ്ത ചാപ്പയായിരുന്നു.


          ഞാൻ കുറേ ഇരുന്ന് ചിന്തിച്ചു, ദിലീപ് എന്ന നടനോട് എനിക്ക് എന്നെങ്കിലും ആരാധന തോന്നിയിട്ടുണ്ടോ എന്ന്, ഇല്ല. ഓർമ്മവെച്ച നാൾ തൊട്ട് കണ്ട് വളർന്നത് ഇങ്ങേരുടെ പഞ്ചാബി ഹൗസ്, മീശമാധവൻ, സിഐഡി മൂസ, കല്യാണരാമൻ, വെട്ടം തുടങ്ങിയ സിനിമകളായിരുന്നത് കൊണ്ട് കുട്ടിക്കാലം തൊട്ടേ എനിക്കും, എന്റെ കസിൻസിനുമൊക്കെ ദിലീപിനെ വളരെ ഇഷ്ടമായിരുന്നു. എങ്കിലും അപ്പോഴും ആരാധന തോന്നിയിരുന്നത് നരസിംഹം, രാവണപ്രഭു, നരൻ തുടങ്ങിയ സിനിമകൾ തിയേറ്ററിൽ പോയി കണ്ടപ്പോൾ ഞാനെന്ന കുട്ടിയെ ഞെട്ടിച്ചു കളഞ്ഞ മോഹൻലാൽ എന്ന അതികായനോട് ആയിരുന്നു. ഞാൻ ജനിക്കുന്നതിന് മുൻപേ അങ്ങേര് ചെയ്തുവെച്ച ദേവാസുരവും, കിലുക്കവും, താളവട്ടവും, മണിചിത്രത്താഴും, സ്പടികവുമൊക്കെ വേറെ. ജീവിതത്തിൽ ആദ്യമായി മൂന്നാമത്തെ വയസ്സിൽ തിയേറ്ററിൽ പോയി കണ്ട 'ഹരികൃഷ്ണൻസ്' തൊട്ട് തുടങ്ങിയതാണ് ആ മഹാത്ഭുതത്തിനോട് ഉള്ള ആരാധന. പിന്നീട് പുതിയമുഖം തൊട്ട് പൃഥ്‌വിയോടും, മങ്കാത്ത തൊട്ട് തല അജിത്തിനോടും കുറച്ചൊക്കെ ആരാധന തോന്നിതുടങ്ങി. 

Dileep Latest Update


          ഇല്ല. ഒരിക്കലുമില്ല. ഇഷ്ടം എന്നതിൽ കവിഞ്ഞ ആരാധന ഒന്നും ദിലീപ് എന്ന അതുല്യ നടനോട് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ കുറേ പുരോഗമന പ്രഹസന നിർഗുണ വാഴകൾ എനിക്ക് കാലേക്കൂട്ടി 'ദിലീപ് ഫാൻ' ചാപ്പ തന്നു കഴിഞ്ഞിരിക്കുന്നു. ഏതായാലും ഇനി നിന്റെയൊന്നും ഓലപ്പാമ്പിനെ കണക്കിലെടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. 'ദിലീപ് ഫാൻ' എന്ന് നീയൊക്കെ എനിക്ക് ചാർത്തി തന്ന ചാപ്പ ഒരു അലങ്കാര പട്ടമായി എടുക്കാനാണ് എന്റെ ഇനിയുള്ള തീരുമാനം. അതെ ദിലീപിനെയും, ദിലീപ് സിനിമകളെയും ഇനിയങ്ങോട്ട് ആരാധിക്കാൻ തന്നെയാണ് എന്റെ തീരുമാനം. നീയൊക്കെ എന്നാ ചെയ്യും എന്നൊന്ന് കാണണമല്ലോ. അങ്ങനെ എന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ഞാൻ ദിലീപേട്ടൻ ഫാൻ കൂടി ആയിരിക്കുകയാണ്. ദിലീപിന്റെ കാണാത്ത സിനിമകൾ ഇല്ല, ഇനി വല്ലതും ഉണ്ടെങ്കിൽ തിരഞ്ഞു പിടിച്ചു കാണും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്കും പോവും, വേണ്ടി വന്നാൽ തിയേറ്ററിൽ ഫ്ലെക്സും അടിച്ചു വെക്കും. എന്നാ സംഭവിക്കും എന്നൊന്നു കാണട്ടെ ഞാൻ. ഒരിക്കൽകൂടി പറയുന്നു, ഇന്ന് തൊട്ട്  ദിലീപിനെ ആരാധിക്കാൻ തന്നെയാണ് എന്റെ തീരുമാനം..!!

കടപ്പാട് : Sidharth Menasserry

No comments: