Header Ads

Header Ads

GK Updates | ചരിത്രത്തിൽ ഇന്ന് - (സെപ്റ്റംബർ 07)

 


  

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 07, ഈ  അധിവർഷത്തിലെ   251-ാം ദിനമാണ്🌀 ദിനാചാരണം 🌐🎊🎊


🌀 ചട്ടമ്പിസ്വാമി ജയന്തി


🌀 നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനം


🌀 ലോക ഡുചെൻ ബോധവൽക്കരണ ദിനം


🌀 വെസ്റ്റ് ഇന്ത്യൻ ഡേ പരേഡ്


🌀 മൗത്ത്ഗാർഡ് ദിനം


🌀 അതിമാനുഷിക ദിനം


🌀 ദേശീയ തൊഴിലാളി ദിനം


🌀 ദേശീയ നന്ദിയുള്ള രോഗി ദിനം


🌀 ദേശീയ ബിയർ പ്രേമികളുടെ ദിനം


🌀 നാഷണൽ ഫീൽ ദ ലവ് ഡേ


🌀 ദേശീയ ആൽക്കഹോൾ സ്ക്വാഷ് ദിനം


🌀 ദേശീയ ആൽക്കഹോൾ സ്ക്വാഷ് ദിനം


🌀 ദേശീയ സലാമി ദിനം


🌀 ദേശീയ മുത്തശ്ശി മോസസ് ദിനം


🌀 ദേശീയ ന്യൂ ഹാംഷെയർ ദിനം


🌀 ഒരു പുസ്തകം വാങ്ങുന്നതിനുള്ള  ദിനം


🌀 സ്വാതന്ത്ര്യദിനം (ബ്രസീൽ)


🌀 വിജയദിനം (മൊസാംബിക്ക്)


🌀 ഭരണഘടനാ ദിനം (ഫിജി)


🌀 സിവിൽ സർവന്റ്സ് ഡേ (നേപ്പാൾ)


🌀 വ്യോമസേന ദിനം(പാക്കിസ്ഥാൻ)


🌀 എഞ്ചിനീയർ ട്രൂപ്സ് ഡേ (അർമേനിയ)


🌀 സൈനിക ഇന്റലിജൻസ് ദിനം (ഉക്രെയ്ൻ)


🌀 ദേശീയ ഭീഷണി നേരിടുന്ന ജീവികളുടെ ദിനം (ഓസ്‌ട്രേലി യ)


🎖️ പ്രമുഖ ജൻമദിനങ്ങൾ 🎂


🎖️ മമ്മൂട്ടി - ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.


🎖️ നീർജ ഭാനോട്ട് - പാൻ ആം വിമാനത്തിലെ ജോലിക്കാരിയായിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് നീർജ ഭാനോട്ട് (1963 സെപ്തബർ 07 - 1986 സെപ്തംബർ 05). ഇവരുടെ ജീവിതം ആസ്പദമാക്കി 2016-ൽ 'നീർജ' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു.  ഇവരുടെ ജീവിതം ആസ്പദമാക്കി 2016-ൽ 'നീർജ' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു.


🎖️ മൈക്കൽ എല്ലിസ് ഡിബാക്കി -  ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അമേരിക്കൻ ഭിഷഗ്വരനായിരുന്നു മൈക്കൽ എല്ലിസ് ഡിബാക്കി ( ജനനം സെപ്റ്റംബർ 7, 1908 -  മരണം ജൂലൈ 11, 2008). ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്. 


🎖️ കെ.കെ. ഹരിദാസ് - മലയാളസിനിമയിൽ പ്രശസ്തമായ വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ ഉൾപ്പെടെയുള്ള ഇരുപതിലധികം ചിത്രങ്ങളുടെ സംവിധായകനാണ് കെ.കെ. ഹരിദാസ് (Born : 7 September 1965 - Died: 26 August 2018 ) . ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു. ജയറാം നായകനായ 'വധു ഡോക്റ്ററാണ്' ആണ് ആദ്യ ചിത്രം ഭാര്യ അനിത. ഹരിത സൂര്യദാസ് എന്നിവർ മക്കൾ ലാലിനെ നായകനാക്കി ഒരു പടം എടുക്കുന്നതിന്റെ ഒരുക്കത്തിനിടയിൽ 2018 ആഗസ്റ്റ് 26നു എറണാകുളത്ത് വച്ച അന്തരിച്ചു. 


🎖️ ജോസഫ് ഇടമറുക് - പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക് (ജ. സെപ്റ്റംബർ 7, 1934 - മ. 29 ജൂൺ 2006) ഇദ്ദേഹം ഇടമറുക് എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നു. കോട്ടയം, ദില്ലി എന്നിവിടങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.


🎖️ ഇള ഭട്ട് - പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് ഇള ഭട്ട് . (ജനനം : 7 സെപ്റ്റംബർ 1933) . 

 ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇള സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയാണ്. വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമാണ്. 1996-ലെ, വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ നേതൃത്വമായിരുന്നു. അധികം സ്ത്രീകൾ നിയമബിരുദം നേടാത്ത 1950-കളിൽ നിയമബിരുദം നേടിയ ഇള ആ ബിരുദം പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളിസംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഉപയോഗിച്ചത്.


🎖️ ഓഗസ്റ്റ് കെക്കുലെ - ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനാണ് ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കുലെ (1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13) . തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവായ ഇദ്ദേഹം 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായി.ഓർഗാനിക് രസതന്ത്രത്തിൽ നൽകിയ സംഭാവനകൾ പ്രധാനപ്പെട്ടവയാണ്.


🎖️ കുഞ്ഞാണ്ടി - മലയാള സിനിമാ നാടക രംഗങ്ങളിൽ സ്വഭവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു കുഞ്ഞാണ്ടി (ജനനം 07 സെപ്റ്റംബർ 1919 - മരണം 6 ജനുവരി 2002). നാടകനടനെന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്. ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.


🎖️ ജോർജ് ബെയ്‌ലി - നിലവിലെ ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ജോർജ് ബെയ്ലി (ജനനം 7 സെപ്റ്റംബർ 1982).സൗത്ത് ലോൺസെസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് ബെയ്ലി ആദ്യമായി കളിച്ചുതുടങ്ങിയത്. പിന്നീട് ടാസ്മാനിയയ്ക്കുവേണ്ടി കളിച്ചു. അവർക്കുവേണ്ടി കളിച്ച ഒരു പരമ്പയിൽ 3സെഞ്ച്വറിയടക്കം 778 റൺസ് ബെയ്ലി നേടി. തുടർന്ന് നടന്ന പരമ്പരകളലെ മികച്ച പ്രകടനം ബെയ്ലിയെ ഡാനിയൽ മാർഷിന്റെ പകരക്കാരനായി ടാസ്മാനിയ ടീമിന്റെ ക്യാപ്റ്റനാക്കി. 


🎖️ ഡേവിഡ് പക്കാർഡ് - ഹ്യൂലറ്റ് പക്കാർഡ് കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളാണ് ഡേവിഡ് പക്കാർഡ് (ജനനം സെപ്റ്റംബർ 7, 1912 - മരണം മാർച്ച് 26, 1996).  പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമാണ് എച്ച്.പി (HP).ഹ്യൂലറ്റും പക്കാർഡും ചേർന്ന് ഒരു കമ്പനിക്ക് രൂപം കൊടുത്തു. പക്കാർഡിൻറെ വീട്ടിലെ ഗാരേജിലായിരുന്നു ഇത്.ഇലക്ട്രോണിക് ടെസ്റ്റിംഗ്,മെഷർ മെൻറ് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി കാൽകുലേറ്ററുകൾ, കമ്പ്യൂട്ടറുകൾ,ലേസർ,ഇങ്ക് ജെറ്റ് പ്രിൻററുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയായി അതിവേഗം മാറി.


🎖️ പി. ഭാനുമതി - പ്രസിദ്ധയായ തെലുഗു- തമിഴ് സിനിമകളിലെ നടിയായിരുന്നു പി.ഭാനുമതി . 1950 കളിൽ പ്രമുഖ ഗായിക, നടി എന്ന ഖ്യാതി നേടി. ആദ്യചിത്രം: പുല്ലയ്യയുടെ വരവിക്രയം. എം.ജി. രാമചന്ദ്രന്റെ നായികയായി മലൈക്കള്ളൻ ആലിബാബയും നാല്പതു തിരുടർകളും, മധുരൈവീരൻ എന്നീ ചിത്രങ്ങളിലഭിനയിച്ചു. എൺപതുകളുടെ മധ്യത്തിൽ സംഗീത രംഗത്തെ കഴിവുകളെ പരിഗണിച്ച് തമിഴ്‌നാട് ഗവൺ മെന്റ് മ്യൂസിക് കോളെജിന്റെ പ്രിൻസിപ്പലായി നോമിനേറ്റു ചെയ്തു. 


🎖️ രാധികാ ആപ്തേ - ചലച്ചിത്ര - നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ (ജനനം : 1985 സെപ്റ്റംബർ 7). ജന്മനാടായ പൂനെയിലെ 'ആസക്ത' എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.


🎖️ സി.ജെ. ഡെന്നിസ് - ഓസ്ട്രേലിയൻ കവിയും പത്രപ്രവർത്തകനുമാണ് സി.ജെ. ഡെന്നിസ്. (ജനനം : 7 സെപ്റ്റംബർ 1876 - 22 ജൂൺ 1938). 1913-ൽ ഡെന്നിസിന്റെ ആദ്യകവിതാസമാഹാരം പുറത്തുവന്നു- ബാക് ബ്ലോക് ബാലഡ്സ് ആൻഡ് അദർ വേഴ്സസ്. ബാക് ബ്ലോക് ബാലഡ്സിലെ 'ദ് സെന്റിമെന്റൽ ബ്ലോക്' എന്ന കവിതയുടെ കഥയെ വിപുലീകരിച്ച് ഒരു കവിതാപരമ്പര രചിക്കുക എന്ന ആശയം 1915-ൽ ഗ്രന്ഥരൂപം പ്രാപിച്ചതാണ് ദ് സോംഗ്സ് ഒഫ് എ സെന്റിമെന്റൽ ബ്ളോക്ക്. ബിൽ എന്ന യുവാവ് തന്റെ ഹൃദയം കവർന്ന ഡോറീനുമൊത്തു അനുരാഗസ്വർഗം പങ്കിടുന്ന കഥ വായനക്കാരെ ഹഠാദകർഷിക്കുകയും പ്രശസ്തിയും ഒപ്പം പണവും ഡെന്നിസിനെ തേടിയെത്തുകയും ചെയ്തു.1922 മുതൽ മരണം വരെ മെൽബണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഹെറാൾഡിന്റെ 'സ്റ്റാഫ് കവി' ആയിരുന്നു ഡെന്നിസ്. 1938-ൽ 62-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. മരണശേഷം ഓസ്ട്രേലിയയുടെ ദേശീയ കവിയായി ഡെന്നിസ് വാഴ്ത്തപ്പെട്ടു. 'ഓസ്ട്രേലിയയുടെ റോബി ബേൺസ്' എന്നാണ് പ്രധാനമന്ത്രിയായ ജോസഫ് ലിയോൺസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.


🎖️ ജ്വാല ഗുട്ട - ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ താരമാണ് ജ്വാല ഗുട്ട (ജനനം 7 സെപ്റ്റംബർ 1983) . മിക്സഡ് ഡബിൾസിൽ വി. ദിജുവിന്റെ കൂടെയും. വുമെൻസ് ഡബിൾസിൽ അശ്വിനി പൊണ്ണപ്പയുടെയും കൂടെ കളിച്ചിരുന്നു. എന്നാൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായ അശ്വിനി പൊന്നപ്പ -ജ്വാല ഗുട്ട സഖ്യവും ജ്വാല ഗുട്ട-വി. ദിജു സഖ്യവും ഇപ്പോൾ കളിക്കുന്നില്ല.


🎖️ എലിസബത്ത് I - 1558 നവംബർ 17 മുതൽ അവരുടെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജ്ഞിയായിരുന്നു എലിസബത്ത് I (സെപ്റ്റംബർ 7 1533 - മാർച്ച് 24 1603). ഹെൻറി എട്ടാമന്റെ പുത്രിയായി ജനിച്ച അവർ ട്യൂഡർ വംശത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്നു. 1558-ൽ ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചപ്പോളാണ് എലിസബത്ത് റാണി അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയാണ് 1600 ഡിസംബർ 31-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകിയത്.ജനനസമയത്തുതന്നെ എലിസബത്ത് കിരീടാവകാശിയായിരുന്നു.


🎖️ ഗബ്രിയേൽ അലജാൻഡ്രോ മിലിറ്റോ - അർജന്റീനയിലെ മുൻ ഫുട്ബോൾ കളിക്കാരനാണ് ഗബ്രിയേൽ അലജാൻഡ്രോ മിലിറ്റോ (ജനനം: സെപ്റ്റംബർ 7, 1980).സരഗോസയെയും ബാഴ്‌സലോണയെയും പ്രതിനിധീകരിച്ചു. ഏഴ് സീസണുകളിലായി ലാ ലിഗയിൽ ആകെ 187 മത്സരങ്ങളും ആറ് ഗോളുകളും നേടി.

2006 ലോകകപ്പ് ഉൾപ്പെടെ മൂന്ന് പ്രധാന ടൂർണമെന്റുകളിൽ അർജന്റീന ദേശീയ ടീമിനൊപ്പം മിലിറ്റോ 42 ക്യാപ് നേടി.


👣 പാവന സ്മരണകൾ 💐


👣 ഒ. ചന്തുമേനോൻ - മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍ (1847 ജനുവരി 9 - 1899 സെപ്തംബർ 7). ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.ഇന്ദുലേഖയ്ക്കു മുൻപ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീർഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും :ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകൾ. കൊല്ലം എസ്. ടി. റെഡ്ഢിയാർ ആൻഡ് സൺസ് ആയിരുന്നു പ്രസാധകർ. 


👣 കെ. ഉണ്ണിക്കിടാവ് - പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ.കെ. ഉണ്ണിക്കിടാവ് (മരണം : 07 സെപ്റ്റംബർ 2014). മലയാളവും മിശ്ര ഭാഷകളും എന്ന കൃതിക്ക് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി.


👣 വാൻ ഇൻഹെൻഹൂസ് - ഡച്ച്‌ ജീവശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരിന്നു വാൻ ഇൻഹെൻഹൂസ് (ജനനം ഡിസംബർ 8, 1730 - മരണം സെപ്റ്റംബർ 7, 1799). പ്രകാശസംശ്ലേഷണം കണ്ടെത്തിയതും സസ്യങ്ങളിലും ജന്തുക്കളിലെതുപോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതുമാണ് പ്രധാന നേട്ടങ്ങൾ. പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയതും ഇദ്ദേഹമാണ്.


👣 ജെന്നിഫർ കപൂർ  - ഒരു ഇംഗ്ലീഷ് നടിയും പൃഥ്വി തിയേറ്ററിന്റെ സ്ഥാപകനുമായിരുന്നു (27 ഫെബ്രുവരി 1934 - 7 സെപ്റ്റംബർ 1984). 36 ചൗറിംഗീ ലെയ്ൻ (1981) എന്ന ചിത്രത്തിന് നായികയായി മികച്ച നടിക്കുള്ള ബാഫ്‌റ്റ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. ബോംബെ ടോക്കി (1970), ജുനൂൺ (1978), ഹീറ്റ് ആൻഡ് ഡസ്റ്റ് (1983), ഘരേ ബെയർ (1984) എന്നിവയാണ് മറ്റ് ചലച്ചിത്ര വേഷങ്ങൾ.


👣 മുകുൾ എസ്. ആനന്ദ് - ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു മുകുൾ എസ്. ആനന്ദ് (11 ഒക്ടോബർ 1951 - 1997 സെപ്റ്റംബർ 7).മുതിർന്ന ചലച്ചിത്ര തിരക്കഥാകൃത്ത് ഇന്ദർ രാജ് ആനന്ദിന്റെ അനന്തരവനും നടനും സംവിധായകനുമായ ടിന്നു ആനന്ദിന്റെ ബന്ധുവായിരുന്നു


🌎 ചരിത്ര സംഭവങ്ങൾ 📜


🌎 ബി.സി.ഇ. 1251 - ഗ്രീസിലെ തീബ്സിൽ സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു 


🌎 70 - ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ പട ജറുസലേം കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 


🌎 878 - ജോൺ എട്ടാമൻ മാർപ്പാപ്പ ലൂയിസ് ദി സ്റ്റാമറർ വെസ്റ്റ് ഫ്രാൻസിയയിലെ രാജാവായി കിരീടമണിഞ്ഞു .


🌎 1159 - അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. 


🌎 1191 - മൂന്നാം കുരിശുയുദ്ധം:അഴ്‌സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഒന്നാമൻ സലാദിനെ തോല്പ്പിച്ചു. 


🌎 1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ രണ്ടാമതു ഗുരുവായി. 


🌎 1695 - ഗ്രാൻഡ് മുഗൾ കപ്പലായ ഗഞ്ച്-ഇ-സവായ് പിടിച്ചെടുത്തതിലൂടെ ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കടൽക്കൊള്ള ആക്രമണങ്ങളിലൊന്നാണ് ഹെൻറി എവരി നടത്തിയത്. ഇതിന് മറുപടിയായി, ഔറംഗസീബ് ചക്രവർത്തി ഇന്ത്യയിലെ എല്ലാ ഇംഗ്ലീഷ് വ്യാപാരവും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 


🌎 1776 - ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ ആക്രമണം. അമേരിക്കയുടെ ടർട്ടിൽ സബ്‌മെഴ്സിബിൾ ബ്രിട്ടീഷ് അഡ്‌മിറൽ റിച്ചാർഡ് ഹോവിന്റെ എച്. എം. എസ് ഈഗിളിന്റെ ഹള്ളിൽ ടൈം ബോംബ് വെക്കാൻ ശ്രമിച്ചു. 


🌎 1812 - നെപ്പോളിയന്റെ യുദ്ധങ്ങൾ: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തിൽ വെച്ച് അലക്സാണ്ടർ ഒന്നാമന്റെ റഷ്യൻ സേനയെ തോല്പ്പിച്ചു. 


🌎 1818 - സ്വീഡൻ-നോർ‌വേയിലെ കാൾ മൂന്നാമൻ ട്രൗൺഹേമിൽ വെച്ച് നോർ‌വേയുടെ രാജാവായി അധികാരമേറ്റു 


🌎 1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാൻ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോർ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫെഡറേഷൻ ആയിരുന്നു അത്. സിമോൺ ബൊളിവാർ സ്ഥാപക പ്രസിഡന്റും ഫ്രാൻസിസ്കോ ദെ പോളാ സന്റൻഡർ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു. 


🌎 1822 - ഡോം പെഡ്രോ ഒന്നാമൻ സാവോ പോളോയിലെ ഇപിരാൻഗാ നദിയുടെ തീരത്തുവെച്ച് പോർച്ചുഗലിൽ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 


🌎 1860 - ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ മുങ്ങി നാനൂറോളം പേർ മരിച്ചു. 


🌎 1860 - തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവ് 29-ാമത്തെ വയസ്സിൽ അധികാരത്തിലേറി. 


🌎 1864 - അമേരിക്കൻ ആഭ്യന്തര യുദ്ധം.: യൂണിയൻ ജനറൽ വില്ല്യം ടെകുംസെ ഷെർമാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോർജിയയും അടിയന്തരമായി ഒഴിപ്പിച്ചു. 


🌎 1906 - ആൽബർട്ടോ സാന്റോസ്-ഡുമോണ്ട് തന്റെ 14-ബിസ് വിമാനം ആദ്യമായി ഫ്രാൻസിലെ ബാഗടെല്ലിൽ പറന്നു. 


🌎 1921 - ന്യൂജേഴ്‌സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ, ആദ്യത്തെ മിസ് അമേരിക്ക മത്സരം, രണ്ട് ദിവസത്തെ പരിപാടി നടന്നു. 


🌎 1923 - ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) രൂപീകരിച്ചു .


🌎 1927 - ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രോണിക് ടെലിവിഷൻ സംവിധാനം ഫിലോ ഫാർൺസ്‌വർത്ത് നേടി. 


🌎 1953 - നികിത ക്രൂഷ്ചേവ് സോവിയറ്റ് കേന്ദ്ര കമ്മിറ്റിയുടെ തലവനായി. 


1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള ടോറിജോസ്-കാർട്ടർ ഉടമ്പടി ഒപ്പുവക്കപ്പെട്ടു. 


🌎 1979 - എന്റർടയിന്മെന്റ് ആന്റ് സ്പോർട്ട്സ് പ്രോഗ്രാമിങ് നെറ്റ്വർക്ക് എന്ന ഇ.എസ്.പി.എൻ. പ്രക്ഷേപണം ആരംഭിച്ചു. 


🌎 1985 - പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്  വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചു. 


🌎 1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തിൽ നിന്ന്‌ രക്ഷപ്പെട്ടു. 


🌎 1988 - മിർ ബഹിരാകാശ നിലയത്തിലെ ഒൻപത് ദിവസത്തിന് ശേഷം ബഹിരാകാശത്തെ ആദ്യത്തെ അഫ്ഗാൻ അബ്ദുൽ അഹാദ് മുഹമ്മദ് ഭൂമിയിലേക്ക് മടങ്ങുന്നു. 


🌎 1997 - ലോക്ക്ഹീഡ് മാർട്ടിൻ എഫ് -22 റാപ്‌റ്ററിന്റെ കന്നി വിമാനം. 


🌎 1998 - സ്റ്റാൻഫോർഡ് സർ‌വകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും, സെർജി ബ്രിന്നും ചേർന്ന് ഗൂഗിൾ സ്ഥാപിച്ചു. 


🌎 2005 - ഈജിപ്തിൽ ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു .

No comments: