Header Ads

Header Ads

മത്സ്യ കൃഷിയിൽ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ .....



       മത്സ്യ കൃഷിക്ക് വേണ്ടി കുളം നിർമിക്കുമ്പോൾ കുറഞ്ഞത് മൂന്ന് അടിയെങ്കിലും വെള്ളം കെട്ടി നിർത്താൻ ശ്രദ്ധിക്കുക. കുളത്തിനു കൂടിയാൽ  അഞ്ച്  അടിയെങ്കിലും ആഴം ഉണ്ടായിരിക്കണം. കാരണം ആഴം കുറഞ്ഞു കഴിഞ്ഞാൽ വെയിലേറ്റ് മീനുകൾ ചാവാനുള്ള ചാൻസ് ഉണ്ട്. അതുപോലെ തന്നെ ഒരുപാടു ആഴവും ആവശ്യം ഇല്ല. ആഴം ഒരുപാട് കൂടിയാൽ ഓക്സിജൻ അളവ് കുറയാനുള്ള ചാൻസും ഉണ്ട്.

     പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ , മീൻ കുഞ്ഞുങ്ങളെ ഫാർമിൽ നിന്നും വാങ്ങിയിട്ട് വരുമ്പോൾ പലതരം രോഗങ്ങൾ ഉണ്ടാകാനുള്ള  സാധ്യത കൂടുതൽ ആണ്. മീൻ കുഞ്ഞുങ്ങളെ കൊണ്ട് വന്നതിനു ശേഷം നേരിട്ട് കുളത്തിലേക്ക് ഇറക്കി വിടാതെ കുറച്ചു  നേരം കുളത്തിലെ വെള്ളത്തിൽ കവറോട്‌ കൂടി ഇറക്കി ഇടുക. കാരണം കുളത്തിലെ വെള്ളത്തിലെ താപനിലയും ആയി മീൻ കുഞ്ഞുങ്ങൾ ഇണങ്ങാൻ വേണ്ടി ആണ് ഇങ്ങനെ  ചെയ്യുന്നത്.

     അതിനു ശേഷം ഒരു ബക്കറ്റ് എടുത്തിട്ട് അതിൽ പൊട്ടാസിയം മെർമാഗ്നെറ്റ് ലായനി ഉണ്ടാക്കി എടുക്കുക. മറ്റൊരു ബക്കറ്റിൽ ഉപ്പ് ലായനിയും ഉണ്ടാക്കി എടുക്കുക.  ഒരു ലിറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ഉപ്പിട്ട് കലക്കി വെയ്ക്കുക. അതുകഴിഞ് മീൻ കുഞ്ഞുങ്ങളെ ഉപ്പുലായനിയിലും അതിനു ശേഷം പൊട്ടാസിയം ലായനിയിലും ഒരു മിനിറ്റ് മുക്കി പിടിക്കുക. അതിനുശേഷം മീനുകളെ നേരിട്ട് കുളത്തിലേക്ക് ഇറക്കി വിടാവുന്നതാണ്. 



     ക്ലോറിൻ അടങ്ങിയ വെള്ളം  ആണ്  നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ  , കുളത്തിൽ ആ വെള്ളം ഒരു ആഴ്ച എങ്കിലും പിടിച്ച നിർത്തി വെയിൽ കൊള്ളിക്കണം. എന്നിട്ടേ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാവു. 

      pH ടെസ്റ്, അമോണിയ ടെസ്റ് എന്നിവ   മൂന്നു ദിവസം കൂടുമ്പോൾ എങ്കിലും ഒരു തുടക്കക്കാരൻ ചെയ്തിരിക്കണം. ഇതിനുള്ള ടെസ്റ് കിറ്റ് മാർക്കറ്റിൽ സുലഭമായി ലഭ്യമാണ്. 



       പിന്നെ ഒരു പ്രധാന കാര്യം തീറ്റി കൊടുക്കുന്നതാണ് , കുഞ്ഞുങ്ങൾക്ക് ഒരു ദിവസം മൂന്ന് തവണ എങ്കിലും തീറ്റി കൊടുക്കുക. കുഞ്ഞുങ്ങൾ തീറ്റി എടുക്കുന്ന രീതിയിൽ തീറ്റി കൊടുത്താൽ മതിയാകും. തീറ്റിയുടെ അവശിഷ്ടം കുളത്തിൽ ഉണ്ടോന്ന് നോക്കിയിട്ട് വേണം പിന്നെയും തീറ്റി കൊടുക്കാൻ. അങ്ങനെ കാണുന്നുണ്ടെങ്കിൽ തീറ്റി കൊടുക്കാതെ ഇരിക്കുക, വീണ്ടും കൊടുത്താൽ അവിടെ വേസ്റ്റ് കൂടി അമോണിയ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. 



  ആൽഗകൾ കൂടുതലായി  വളരുന്നുണ്ടെങ്കിൽ 90 % ഷെയ്ഡ് ഉള്ള നെറ്റ്‌ വാങ്ങി മുകളിൽ കെട്ടി കൊടുക്കുക. 

    കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ് .

No comments: