Header Ads

Header Ads

കെട്ടുറപ്പിച്ചതിൽ പിന്നെയാണ് മുടി വെട്ടുവാൻ അനുവാദം വാങ്ങണമെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്..

 

Married Womens

കെട്ടുറപ്പിച്ചതിന്റെ പിറ്റേന്ന് തൊട്ടാണ് 

നീലയെന്റെ നിറമായത് 

നിറമുള്ള പൊട്ടുകളെ 

വാരികളഞ്ഞു 

കറുപ്പ് പൊട്ടന്റെ മേശയിൽ ഇരുപ്പ് തുടങ്ങിയത് 


കെട്ടുറപ്പിച്ചതിൽ  പിന്നെയാണ് 

ഉറക്കെ ചിരിക്കാറുള്ള ,

എന്റെ 'അമ്മ പറയുന്നതിന് ഒക്കെയും  

കൗണ്ടറടിക്കുന്ന ,

എന്റെ ഒച്ച 

തൊണ്ടയിൽ ഒളിച്ചിരിപ്പ് തുടങ്ങിയത് ..


കെട്ടുറപ്പിച്ചതിൽ  പിന്നെയാണ് 

മുടി വെട്ടുവാൻ 

അനുവാദം വാങ്ങണമെന്ന് 

ഞാൻ അറിഞ്ഞു തുടങ്ങിയത് 

ഫോണെടുക്കാൻ വൈകിയാൽ 

എന്തിനേറെ എൻഗേജ് ആയാൽ 

പൊന്നും പൈസയും എന്ന് വേവുന്ന 

അച്ഛൻ 

തന്തയായി രൂപാന്തരപ്പെടുമെന്നും 

അഹങ്കാരിയെന്ന് പലവട്ടം 

കേൾക്കേണ്ടി വരുമെന്ന് 

അറിഞ്ഞു പോയത് ..


കെട്ടുറപ്പിച്ചതിൽ പിന്നെയാണ് 

എന്റെ രുചികൾ 

എന്നത് വെറുമൊര് പറച്ചിലാണെന്നും 

അവന്റ രുചിയാവണം മേശമേലെന്നും കേട്ടുതുടങ്ങിയത് ..


കെട്ടുറപ്പിച്ചതിൽ പിന്നെയാണ് 

എന്റെ ചെരുപ്പുകൾ പോലും മാറിത്തുടങ്ങിയത് 

ഇപ്പോൾ കണ്ണാടിയിൽ പോലും 

എനിക്കറിയാത്ത,

കെട്ടുറപ്പിച്ച  

വെറും പെണ്ണുമാത്രമാണ് ഞാൻ

No comments: