Header Ads

Header Ads

ഏത് നായകൻ ആയാലും നല്ല ചേർച്ച ആയിരിക്കും അനുസിത്താരക്ക് , മുൻപത്തെ കാവ്യമാധവനെ പോലെ.

Anu Sithara Latest


       ഞെട്ടണ്ട അഭിനയത്തിന്റെ കാര്യത്തിൽ അല്ല പറഞ്ഞത്, മറിച്ച് പറയത്തക്കവിധത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാതെ വലിയ അഭിനയമികവോ അഭിനയ ശേഷിയോ ഇല്ലാതെ ഇത്രെയും സിനിമയിൽ അഭിനയിച്ച ഇത്രയേറെ പോപ്പുലർ ആയ ഒരു നായികനടി ലോകസിനിമയിൽ തന്നെ ഇല്ല എന്നാണ് എന്റെ അറിവ് ആകെ മറയാൻ മാത്രം ഉള്ളത്  അല്പം സൗന്ദര്യം കുറച്ചു  മലയാളിത്തം. 

        ഒരുപാട് ചിന്തിച്ചിട്ടുണ്ട് എങ്ങിനെ ഇവർ മലയാള സിനിമയിൽ പിടിച് നില്കുന്നു എന്ന്. മോശമായ ഉത്തരങ്ങൾ ഉണ്ടാകുമെന്ന് അറിയാം പക്ഷെ ഈ നടിയെ കുറിച് ഒരു ഗോസിപ്പും ഇന്നേ വരെ ഇല്ല. മാത്രമല്ല ഇത് പഴയ കാലവുമല്ല. മറ്റ് നടിമാരെ പോലെ എല്ലാ പ്രമുഖരേയും ഒരുപോലെ സുഖിപ്പിക്കാറുമില്ല.

Anu Sithara Latest


         ഏത് വേദിയിൽ ചെന്നാലും ഉറക്കെ വിളിച്ചു പറയും ഞാൻ ഒരു കട്ട മമ്മുക്കഫാൻ ആണെന്നും മമ്മുക്ക എന്റെ ചങ്ക് ആണെന്നും.  ഇതിന്റെ പേരിൽ ആണെന്ന് തോനുന്നു FFC,KUKUCHA പോലുള്ള ഗ്രൂപുകളിൽ വളരെ മോശമായിട്ടും കുടുംബത്തെ വരെ വലിച്ചിഴച്ചു  ഇവരെ ട്രോളാറും കളിയാക്കാറുമുണ്ട്.  മലയാളത്തിൽ മറ്റൊരു നടിയെയും ഇങ്ങനെ തേജോവധം ചെയ്തതായി ഞാൻ കണ്ടിട്ടില്ല. 

         പ്രിയവാര്യർ കുറച് കാലം മുൻപ് ഇവരുടെ ബലിയാടായിരുന്നു ഇപ്പൊ അതും കാണാറില്ല. എന്നിട്ടും ഒരു കൂസലുമില്ലാതെ ഇവരുടെ കരിയർ ഗംഭീരമായി മുന്നോട്ട് പോകുന്നു സത്യത്തിൽ അസ്സൂയാവഹം തന്നെയാണ്.

Anu Sithara Latest


             സാധാരണ ആദ്യസിനിമ ബ്ലോക്ക്ബസ്റ്റർ വിജയം ആയാൽ പോലും അതിലെ നായികക്ക് അടുത്ത സിനിമയിൽ ചാൻസ് കിട്ടുക എന്നത് പ്രയാസമുള്ള കാര്യമാണ് പ്രതേകിച്ചു  നായികമാർക്ക് ഒരു ക്ഷാമവും ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ.  എന്നിട്ടും  ഒരു ഹിറ്റ് പോലും ഇല്ലാതെ ഫീൽഡ്ഔട്ട് ആവാതെ നിൽക്കുന്ന അവസ്ഥയെ അത്ഭുതം എന്നല്ലാതെ വേറെ എന്താ പറയുക.

             പിന്നെ ജനപ്രീതി ആദ്യമൊക്കെ മമ്മുക്കഫാൻസുകാർ മാത്രം തലയിലേറ്റുന്നത് കൊണ്ടാണ് ഇത്രെയും ജനപ്രീതിയും പോപ്പുലാരിറ്റിയും എന്നാണ്, പക്ഷെ അതല്ല അങ്ങിനെയെങ്കിൽ ഇത്ര കാലമൊന്നും പിടിച്ചു നില്ക്കാൻ കഴിയില്ല എന്നത് വസ്തുതാപരം.  ഏത് നായകൻ ആയാലും നല്ല ചേർച്ച ആയിരിക്കും അനുസിത്താരക്ക് , മുൻപത്തെ കാവ്യമാധവനെ പോലെ.  

Anu Sithara Latest


        എന്തായാലും 5ഓളം സിനിമകൾ ഇറങ്ങാൻ ഇരിക്കുന്നു ഒരുപാട് സിനിമകൾ അഭിനയിക്കാൻ പോകുന്നു കൈനിറയെ ഒരുപാട് പ്രൊജക്ടുകൾ. 

       വിവാഹത്തിന് ശേഷവും സിനിമയിൽ അഭിനയിച്ചിട്ടും ഇന്നേവരെ ഒരു ബ്ലാക്ക് മാർക്കും  വരുത്താത്ത ഒരേഒരു നടിയെ മലയാളത്തിൽ ഉള്ളു .. അത് അനുസിത്താരയാണ് ...

Anu Sithara Latest



No comments: