Header Ads

Header Ads

ടിവി സീരീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും Underrated ആയ ഒന്ന്!!

 

Travelers Web Series

 

നിങ്ങളിൽ പലരും ഇങ്ങനൊന്നിനെ പറ്റി കേൾക്കുന്നതു പോലും ഇപ്പോഴാകും.. 

.

മുന്ന് സീസണുകളിലായി ഏകദേശം മുപ്പതോളം എപ്പിസോഡുകൾ ഉണ്ട്. 

ഒരു Pure Time Travel ആയി തുടങ്ങുന്ന ഈ സീരീസിന് ഒരു പ്രത്യേകതയുണ്ട്. 

ഇവിടെ മനുഷ്യരല്ല Past ലേക്ക് പോകുന്നത്. അവരുടെ Consciousness ആണ്.


 ഇങ്ങനൊരു തീം നിങ്ങളുടെ കയ്യിൽ കിട്ടി അത് Develop ചെയ്യാൻ പറഞ്ഞാൽ നിങ്ങൾ ഏതറ്റം വരെ പോകും??


 പരമാവധി ഈ സീരിസിന്റെ നാലോ അഞ്ചോ എപ്പിസോഡുകൾ വരെ.. 


അതു കഴിഞ്ഞങ്ങോട്ട് നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത ഒരു റേഞ്ചിലേക്കാണ് ഇത് ചെന്നെത്തുന്നത്!! 

വളരെ Entertaining ആണ്, ത്രില്ലിംഗ് ആണ്, Unpredictable ആണ്, Twisting ആണ്, Characters എല്ലാം നമുക്കൊരുപാട് ഇഷ്ടം തോന്നുന്നവരാണ്, വലിച്ചു നീട്ടാത്ത കഥാഗതിയാണ്.


 ചുരുക്കിപ്പറഞ്ഞാൽ നിങ്ങളൊരുപാട് കാണണമെന്ന് ആഗ്രഹിച്ചിട്ടും, നിങ്ങളറിയാതെ പോയ ഒരു ഒന്നൊന്നര ഐറ്റമാണ് <3 Person Of Interest, 12 Monkeys, Banshee ഒക്കെ പോലെ Criminally Underrated ആയിപ്പോയ ഒന്ന്.

.

ഇതിന്റെ മൂന്നാമത്തെ സീസൺ അവസാനിക്കുന്നത് ഒരു മികച്ച Conclusion ലാണ്. അതു കഴിഞ്ഞ് ആ കഥ തുടരണോ വേണ്ടയോ എന്ന് ആഗ്രഹിക്കേണ്ടത് നിങ്ങൾ മാത്രമാണ്. അതിത് കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.. 


No comments: