Header Ads

Header Ads

ചാക്കോച്ചൻ - മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിന്റെ പുതിയ വിശേഷങ്ങൾ.

 

Martin Prakatt Kunchakko Boban

      ചാക്കോച്ചൻ നായകനാവുന്ന ചിത്രത്തിൽ ജോജു ജോർജ്, നിമിഷ എന്നിവരാണ് മറ്റു താരങ്ങൾ.  അള്ളു രാമേന്ദ്രന് ശേഷം ചാക്കോച്ചൻ വീണ്ടും സിവിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ 90% ഷൂട്ടിങ്ങും കഴിഞ്ഞിരിക്കുകയാണ്.പ്രവീൺ മൈക്കിൾ എന്നാണ് കഥാപാത്രത്തിന്റെ പേര്. 

Nayatt Movie Update


        ചാർളിക്ക് ശേഷം 5 വർഷത്തെ ഗ്യാപ്പിന് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ ആണ് നായാട്ട് ഒരുങ്ങുന്നത്.  ഇതുവരെ മലയാളസിനിമയിൽ കണ്ടിട്ടില്ലാത്ത തരം ത്രില്ലെർ ആയിരിക്കുമെന്ന് നായാട്ടിന്റെ തിരക്കഥകൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ ഷാഹി കാബിറിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നു. ജോസഫിനു ശേഷം വീണ്ടും ഒരു പോലീസ്കഥയ്‌ക്ക് ഷാഹി കാബിർ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് നായാട്ട്. 

Nayatt Movie Update


         സിനിമക്ക് വേണ്ടി ചാക്കോച്ചൻ ബോഡി ഫിറ്റ് ആക്കിയതും പടത്തിലെ വടം വലിക്കുന്ന രംഗങ്ങളും ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. അതൊക്ക വെച്ച് ചാക്കോച്ചന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രം ആകുമെന്ന് കരുതുന്നു. കൊടൈക്കനാൽ, മൂന്നാർ, വട്ടവട, പിറവം തുടങ്ങിയ സ്ഥലങ്ങളിലാണ് നായാട്ടിന്റെ സാഹസിക നിറഞ്ഞ രംഗങ്ങൾ ഒരുക്കിയത്. 


No comments: