Header Ads

Header Ads

രാമലീല എന്ന സിനിമ വിജയിച്ചത് അന്നത്തെ നെഗറ്റീവ് മീഡിയ പബ്ലിസിറ്റി കൊണ്ടായിരുന്നോ? ഒരേയൊരു ജനപ്രിയനായകൻ..!!

 

Dileep Latest Update

ഒരേയൊരു ജനപ്രിയനായകൻ..!!


        ദിലീപ് വിരോധികൾ ഇടക്കിടക്ക് എടുത്ത് പറഞ്ഞു പുളകം കൊള്ളുന്ന ഒരു സംഗതിയാണ് രാമലീലയുടെ കണ്ണഞ്ചിക്കുന്ന വിജയം കേസ് മൂലം വന്ന ഹൈപ്പാണെന്ന ഒരു അടിസ്ഥാനവുമില്ലാത്ത ഒരു മണ്ടൻ ആരോപണം. അതിനു ഉദാഹരണമായി ഇവർ ദിലീപിന്റെ തുടർന്നുള്ള സിനിമകൾ പരാജയപ്പെട്ടത് എടുത്ത് കാണിക്കുന്നു. ജനമനസ്സുകളിൽ ദിലീപ് എന്ന നടന്റെ സ്ഥാനം നഷ്ട്ടപെട്ടു എന്ന് സ്ഥാപിക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. 


       ഇനി നമുക്ക് വാസ്തവം എന്താണെന്ന് നോക്കാം. രാമലീല എന്ന സിനിമ വിജയിച്ചത് അന്നത്തെ നെഗറ്റീവ് മീഡിയ പബ്ലിസിറ്റി കൊണ്ടായിരുന്നോ? ഒരിക്കലുമില്ല. ദിലീപ് എന്ന നടന്റെ കുറെ കാലത്തിനു ശേഷമുള്ള അസാധ്യ പ്രകടനം ആയിരുന്നു രാമലീലയിൽ കണ്ടത്. ഒരു 2008നോക്കെ ശേഷം ദിലീപിന്റെ അഭിനയത്തിലെ തീ എടുത്ത് കണ്ട സിനിമയായിരുന്നു രാമലീല. കൂട്ടിന് സച്ചിയുടെ അന്നേവരെയുള്ളതിൽ കരിയർ ബെസ്റ്റ് സ്ക്രിപ്റ്റും, അരുൺ ഗോപിയുടെ ചിട്ടയാർന്ന സംവിധാനവും, ടോമിച്ചൻ മുളകുപാടം എന്ന സെൻസിബിൾ പ്രൊഡ്യൂസറും. എങ്കിലും ജനം സിനിമക്ക് ഇടിച്ചു കയറിയത് ദിലീപ് എന്ന മോഹൻലാലിന് ശേഷം മലയാളം കൊമ്മേർഷ്യൽ സിനിമ കണ്ട ഏറ്റവും വലിയ ബ്രാൻഡിനെ കാണാനായിരുന്നു. രാമലീല പോലൊരു വലിയ വിജയം ഒരു സിനിമ നേടണമെങ്കിൽ സമൂഹത്തിലെ അബാലവൃന്ദം ജനങ്ങളും ആ സിനിമ കാണണം. നമ്മൾ യൂത്തന്മാരൊഴിച്ച് ഒരാളും ഒരു സിനിമ കാണാൻ പോവുമ്പോൾ സംവിധായകനെയോ, എഴുത്ത്കാരനെയോ ശ്രദ്ധിക്കാറില്ല. കുടുംബങ്ങളും, കുട്ടികളുമുൾപ്പെടെ സകലരും രാമലീലക്ക് കയറിയത് ദിലീപിന്റെ പേര് കണ്ട് തന്നെയാണ്, ആ മുഖം ഒന്ന് കാണാൻ തന്നെയാണ്. ഒരുപക്ഷെ കേസും, പൊല്ലാപ്പും ഇല്ലായിരുന്നെങ്കിൽ രാമലീല ഇതിലും വലിയ വിജയമായേനെ. രാമലീലയുടെ അതിഗംഭീര വിജയത്തിന്റെ ക്രെഡിറ്റ് ദിലീപിൽ നിന്ന് തട്ടിമാറ്റാൻ ആരും ശ്രമിക്കണ്ട. അങ്ങനൊരു മോശം അവസ്ഥയിലും രാമലീല അത്രമേൽ വിജയിച്ചെങ്കിൽ അതിനർത്ഥം ദിലീപിന്റെ നല്ല സിനിമകൾ വന്നാൽ ഇനിയും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് തന്നെയാണ്. രാമലീലയുടെ വിജയത്തിന്റെ ക്രെഡിറ്റ് സച്ചിക്ക് മാത്രം കൊടുത്താൽ സച്ചിയുടെ എല്ലാ സൂപ്പർഹിറ്റ് സിനിമകളുടെയും ക്രെഡിറ്റ് സച്ചിക്ക് മാത്രം ആയിരിക്കും.


          ഇനി രാമലീലക്ക് ശേഷം ദിലീപിന്റെ സിനിമകൾ നേരിട്ട പരാജയം. രാമലീലക്ക് ശേഷം ദിലീപ് ചെയ്ത കമ്മാരസംഭവം, കോടതിസമക്ഷം ബാലൻ വക്കീൽ എന്ന സിനിമകളേ യൂഷ്വൽ ദിലീപ് സിനിമകളുടെ നിലവാരത്തിലേക്ക് ഉയർന്നുള്ളു. അതിൽ കമ്മാരസംഭവം ഒരിക്കലും വിഷുവിന് മലയാളി പ്രേക്ഷകൻ തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു തട്ടുപൊളിപ്പൻ എന്റെർറ്റൈനെർ ആയിരുന്നില്ല. അതാണ് കമ്മാരസംഭവത്തിന് സംഭവിച്ച ബോക്സ്ഓഫിസ് പാളിച്ചയ്ക്ക് ഇടയാക്കിയ കാരണം. എങ്കിലും അതിൽ ദിലീപ് ചെയ്ത് വെച്ചിരിക്കുന്ന പെർഫോമൻസ് മറ്റൊരു നടനെക്കൊണ്ട് ചിന്തിക്കാൻ പോലുമാകില്ല. കമ്മാരസംഭവത്തിനും ആദ്യദിനം രാമലീലക്ക് സമാനമായ തിരക്ക് ഉണ്ടായിരുന്നു തിയേറ്ററിൽ. പിന്നീട് എന്റെർറ്റൈനിങ് ഫാക്ടർസ് ഇല്ലെന്ന് മൗത്ത് പബ്ലിസിറ്റി പരന്നതോടെയാണ് പടം ഇരുന്നത്. കോടതിസമക്ഷം ബാലൻ വക്കീൽ ആണെങ്കിൽ ഫെബ്രുവരിയിലെ ചൂടുപിടിച്ച പരീക്ഷകാലത്ത് ഇറക്കിയിട്ട് പോലും ഹിറ്റ് ടാഗ് കിട്ടിയ സിനിമയാണ്. ബി ഉണ്ണികൃഷ്ണനെ സംബന്ധിച്ച് ഒരു തിരിച്ചുവരവും ആയിരുന്നു അത്. സ്റ്റിൽ ദിലീപിന്റെ പൊതുവെയുള്ള ബോക്സോഫീസ് റഡാറിൽ ആ സിനിമ വന്നില്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ഇറങ്ങിയ എക്സാം സീസൺ കൂടി നമ്മൾ പരിഗണിക്കണം. ദിലീപിന്റെ പ്രേക്ഷകരിൽ സിംഹഭാഗവും കുടുംബവും, കുട്ടികളുമാണ്. അവർ ഒരിക്കലും എക്സാം സീസണിൽ തിയേറ്ററിൽ പടം കാണാൻ പോയിരിക്കില്ല. ബഡ്ജറ്റ് വൈസ് ബാലൻ വക്കീൽ ഹിറ്റ് സിനിമയാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു. 


       ഇനി നാളെ കേശു ഈ വീടിന്റെ നാഥന് ഗംഭീര റിപ്പോർട്ട് കിട്ടിയാൽ കുറിച്ചിട്ടോ, ഒരു ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കണ്ട. മാത്രമല്ല, പടത്തിന് ആളുകയറാഞ്ഞിട്ട് ഫ്രീടിക്കറ്റ് സമ്മാനമായി കൊടുക്കേണ്ട ഗതികേടൊന്നും ദിലീപ് സിനിമകൾക്ക് ഇതുവരെ വന്നിട്ടില്ല. ദിലീപ് സിനിമകൾ കേസിന് മുൻപും പരാജയപ്പെട്ടിട്ടുണ്ട് ഇടക്കൊക്കെ. സ്വലേ, സ്പാനിഷ് മസാല പോലുള്ള ക്വാളിറ്റി സിനിമകളും, വില്ലാളിവീരൻ, നാടോടിമന്നൻ പോലുള്ള ലോക്വാളിറ്റി കോമ്മേഴ്ഷ്യൽ സിനിമകളും ഇതിനുദാഹരണം. രണ്ട് സിനിമ പരാജയപ്പെടുമ്പോഴേക്കും ദിലീപ് ഫീൽഡ്ഔട്ട് ആയെന്ന് പറയുന്നത് ശുദ്ധ പോഴത്തരമാണ്.


           ദിലീപിനെ ആരും ഇഷ്ട്ടപെടരുത് എന്ന് ആർക്കൊക്കെയോ വാശിയുള്ളത് പോലെ. നമുക്ക് ദിലീപിനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ചൊറിച്ചിൽ വേറെ ചിലർക്കാണ്. ഇവരോടോ, ഇവരുടെ വീട്ട്കരോടോ നമ്മൾ പോയി പറഞ്ഞിട്ടില്ല ദിലീപിനെ ഇഷ്ടപ്പെട്ടേ പറ്റു എന്ന്. നിങ്ങൾക്ക് ഇഷ്ട്ടമല്ലെങ്കിൽ വേണ്ട, ഇഷ്ടപ്പെടുന്നവർ ഇഷ്ട്ടപെടട്ടെ. അങ്ങനെ മലയാളിയുടെ മനസ്സിൽനിന്ന് പെട്ടെന്ന് മായ്ച്ചു കളയാവുന്ന ഒരു പേരല്ല ദിലീപ്. സംഗതി വേറൊന്നും അല്ല, ഒരു സാധാരണ കുടുംബത്തിൽ നിന്ന് ആറടി പൊക്കമോ, തൊലിക്ക് ആപ്പിളിന്റെ നിറമോ ഇല്ലാത്ത, അഭിനയം ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയ ദിലീപിന്റെ വളർച്ചയിൽ കാലങ്ങളായി അസൂയമൂത്ത് പുഴുക്കുത്തി നടക്കുന്ന ചിലരുണ്ട്. ദിലീപ് ഒന്ന് വീണപ്പോൾ ഈ കൂട്ടരൊക്കെ ഒന്നടങ്കം കൈകോർത്ത് അയാളെ അടിക്കാൻ ശ്രമിക്കുന്നു. പക്ഷെ അവർക്ക് അറിയാത്ത ഒന്നുണ്ട്. അയാളുടെ പേര് ദിലീപ് എന്നാണ്. ആ പേരിന് നിന്റെയൊക്കെ ദുരാശകളുടെ അന്തകൻ എന്നൊരു അർത്ഥം കൂടിയുണ്ട്. 

No comments: