Header Ads

Header Ads

നിങ്ങൾ ടയറിൽ നൈട്രജൻ നിറക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കണം !!!

Advantages of nitrogen filling in the tire


*ആദ്യം തന്നെ  നൈട്രജന്നും, എയറും തമ്മിലുള്ള വ്യത്യാസം നോക്കാം.

 

       സാധാരണ നമ്മൾ നിറയ്ക്കാറുള്ള എയറിൽ 78 ശതമാനം നൈട്രജനും, 21 ശതമാനത്തിൽ താഴെ ഓക്‌സിജനും, ബാക്കി നീരാവി, നിയോൺ, ആർഗോൺ കൂടാതെ മറ്റു മൂലകങ്ങൾ എന്നിവയാണ്. എല്ലാ മൂലകങ്ങളും ചൂടുള്ള അവസ്ഥയിൽ വികസിക്കുകയും തണുപ്പുള്ളപ്പോൾ ചുരുങ്ങുകയും ചെയ്യും. ഇതേ തത്വമനുസരിച്ചാണ് ടയറിലെ കാറ്റിന് തണുപ്പ് കാലത്തും ചൂടുള്ളപ്പോഴും ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്. ടയറിലെ മർദ്ദം ഇടക്കിടക്ക് പരിശോധിക്കണം എന്ന് പറയുന്നതിലെയും ലോജിക് ഇത് തന്നെയാണ്. 

        എന്നാൽ നൈട്രജൻ ഭാരം കുറഞ്ഞ, പെട്ടെന്ന് ചൂടാകാത്ത വാതകമാണ്.  നൈട്രജൻ മാത്രമാവുമ്പോൾ ടയറിനകത്തുള്ള വികാസവും ചുരുങ്ങലും വളരെ കുറവ് മാത്രമേ സംഭവിക്കൂ.അതുകൊണ്ട് നൈട്രജിനിൽ മർദ്ദ നഷ്ടം കുറവാണ്..


*ടയറിൽ നൈട്രജൻ നിറക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

 1.  വായു( air) ചൂട് പിടിക്കുന്നതുപോലെ നൈട്രജന്‍ വാതകം ടയറിനകത്ത് ചൂടാകില്ല. ചിലപ്പോഴൊക്കെ ഈ ചൂട് താങ്ങാൻ പറ്റാതെ വരുമ്പോഴാണ് വായു നിറച്ച ടയറുകൾ പൊട്ടിത്തെറിക്കുന്നത്. നൈട്രജൻ നിറച്ച ടയറുകളിൽ മർദ്ദം ക്രമാതീതമായി ഉയരാത്തതിനാൽ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതകൾ താരതമ്യേന കുറവാണ്.

2. സാധാരണ കാറ്റ് നിറച്ച ടയറിലെ സമ്മര്‍ദ്ദം നൈട്രജൻ നിറച്ച ടയറുകളെക്കാൾ വേഗത്തിൽ കുറയും. നൈട്രജന്റെ ഘടനയുടെ വ്യത്യാസം മൂലം നൈട്രജൻ നിറച്ച ടയറിലെ മർദ്ദം പെട്ടന്ന് കുറയില്ല. ഇതിനാൽ കാറ്റ് നിറച്ച ടയറുകളെപോലെ അടിക്കടി നൈട്രജന്‍ ടയറുകളിലെ മർദ്ദം പരിശോധിക്കേണ്ടതില്ല.

3. ടയറുകളുടെ ആയുസ്സു വർധിക്കും എന്നുള്ളതാണ് നൈട്രജൻ നിറച്ചാലുള്ള മറ്റൊരു ഗുണം. നൈട്രജൻ നിറച്ച ടയറുകളുള്ള വാഹനം ഉയർന്ന വേഗത്തിലും, അമിത ഭാരത്തോടൊപ്പം സഞ്ചരിച്ചാലും ടയറിനകത്തെ മർദ്ദം പെട്ടന്ന് കൂടുകയോ കുറയുകയോ ചെയ്യില്ല. ടയറിനകത്തെ മർദ്ദത്തിന് പെട്ടന്ന് ഏറ്റക്കുറച്ചിൽ ഇല്ലാത്തതിനാൽ, കൂടുതൽ കാലം നൈട്രജൻ നിറച്ച ടയറുകൾ ഉപയോഗിക്കാൻ സാധിക്കും.


4. കാറ്റിൽ അടങ്ങിയിരിക്കുന്ന നീരാവിയുടെ കണികകൾ കുറഞ്ഞ അളവിലെങ്കിലും വീലുകൾ തുരുമ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നൈട്രജൻ നിറച്ച ടയറിൽ നീരാവിയുടെ പൊടിപോലും ഇല്ലാത്തതിനാൽ വീലിന്റെ ലോഹവുമായി യാതൊരു പ്രതിപ്രവര്‍ത്തനമില്ല. അതിനാൽ തുരുമ്പിക്കും എന്ന പേടിയും വേണ്ട.

5.കൂടുതല്‍ യാത്രസുഖം? സത്യമോ?

അമിത വേഗത്തില്‍ ഓടിയാലും അമിത ഭാരം കയറ്റിയാലും നൈട്രജന്‍ ടയറുകളില്‍ താപം കാര്യമായി സൃഷ്ടിക്കപ്പെടാറില്ല. ഇക്കാരണത്താല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. മാത്രമല്ല നൈട്രജന്‍ ടയര്‍ കൂടുതല്‍ യാത്രാ സുഖം നല്‍കുമെന്ന വാദം ഇന്നു വിപണിയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ല.


ടയറിൽ നൈട്രജൻ നിറക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ

1. നൈട്രജൻ വ്യാപകമായി ലഭ്യമല്ല എന്നുള്ളതാണ് ഒരു പ്രധാന പ്രശ്നം. കേരളത്തിൽ ഏറെക്കുറെ എല്ലായിടത്തും നൈട്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ ഉണ്ടെങ്കിലും കേരളത്തിന് പുറത്തു സ്ഥിരമായി സഞ്ചരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നൈട്രജൻ നിറക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കും.

2. സാധാരണ കാറ്റ് ടയറിൽ നിറക്കാൻ പണം മുടക്കേണ്ടതില്ല. മുൻപേ പറഞ്ഞത് പോലെ പെട്രോൾ പമ്പുകളിൽ ഫ്രീയായി നിറക്കാം. നൈട്രജൻ നിറക്കാൻ പക്ഷെ പണം മുടക്കണം. ഒരു ടയറിനു ഏകദേശം 40 രൂപ വച്ച്, 200-ൽ താഴെ രൂപ മാത്രമേ നൈട്രജൻ നിറക്കാൻ ചിലവാക്കേണ്ടതുള്ളൂ.

3. ഒരിക്കൽ നൈട്രജന്‍ നിറച്ച ടയറില്‍ പിന്നീട് സാധാരണ കാറ്റ് നിറച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല..പക്ഷെ നൈട്രജന്റെ ഗുണം ലഭിക്കില്ല.


ടയറില്‍ വായുവും നൈട്രജനും നിറച്ചാല്‍.

അന്തരീക്ഷവായുവില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും ഒരു ശതമാനം മറ്റു വാതകങ്ങളുമാണ് അടങ്ങുന്നത്. അതായത് സാധാരണ വായു ടയറില്‍ നിറച്ചാലും നൈട്രജന്‍ വാതകം ട്യൂബില്‍ കടക്കും.

എന്നാല്‍ നൈട്രജന്‍ അളവ് 93 ശതമാനത്തിന് മേലെയാണെങ്കില്‍ മാത്രമെ നൈട്രജന്‍ ഗുണങ്ങള്‍ ടയറിന് ലഭിക്കുകയുള്ളു. നൈട്രജനും വായുവും ടയറില്‍ കലര്‍ന്നതു കൊണ്ടു വലിയ കുഴപ്പങ്ങള്‍ സംഭവിക്കില്ല. നൈട്രജന്‍ ടയറില്‍ വായുവും, വായു നിറച്ച ടയറില്‍ നൈട്രജനും നിറയ്ക്കാം.

എന്നാല്‍ ഇങ്ങനെ ചെയ്താല്‍ നൈട്രജന്റെ ഗുണം ടയറിന് കിട്ടില്ലെന്നു മാത്രം. ഗുണം വേണമെന്നുണ്ടെങ്കില്‍ മുഴുവന്‍ വായുവും കളഞ്ഞിട്ടു വേണം ടയറില്‍ നൈട്രജന്‍ നിറയ്ക്കാന്‍.


നൈട്രജനും വാതകവും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ്(TPMS) സംവിധാനo

ടയര്‍ മര്‍ദ്ദം അളക്കുന്ന ടിഎംപിഎസ് സംവിധാനത്തിന്റെ താളം നൈട്രജന്‍ വാതകം നിറച്ചാല്‍ തെറ്റുമോ? 
പതിവായി കേള്‍ക്കുന്ന മറ്റൊരു സംശയമാണിത്. എന്നാല്‍ ഭയക്കേണ്ടതില്ല, നൈട്രജന്‍ നിറച്ചാലും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കും. ടയറിനുള്ള മര്‍ദ്ദം തത്സമയം ടിഎംപിഎസ് സംവിധാനം തത്സമയം ഡ്രൈവറിലേക്ക് എത്തിക്കും.

No comments: